മുംബൈ : മന്ത്രിപദത്തിനുള്ള ചരടുവലികളില്‍ അയവില്ലാതെ മഹാരാഷ്്ട്ര ത്രികക്ഷി സര്‍ക്കാര്‍. അധികാരമേറ്റ് രണ്ടാഴ്ച പിന്നിടാറായിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. അതിനിടയിലാണ് എന്‍സിപി നേതാവ് അജിത് പവാര്‍ മുഖ്യമന്ത്രി പദത്തിനായി എത്തിയിരിക്കുന്നത്.
ത്രികകക്ഷി സര്‍ക്കാരിലെ മുഖ്യ വകുപ്പുകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വങ്ങള്‍ രംഗത്ത് എത്തിയതോടെയാണ് മഹാരാഷ്‌ട്രയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം തീരുമാനം ആകാതെ നീളുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ആറ് പേരാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനിടെയാണ് മുഖ്യമന്ത്രി പദത്തോടുള്ള താത്പ്പര്യം അജിത് പവാര്‍ വെളിവാക്കിയിരിക്കുന്നത്.
ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ അജിത് ആദ്യം ശ്രമിച്ചിരുന്നു. അതിനുശേഷം വീണ്ടും എന്‍സിപി പാളയത്തിലേക്ക് മടങ്ങിയെങ്കിലും കുറച്ചു കാലത്തേയ്‌ക്ക് വിട്ടുനില്‍ക്കുമെന്നാണ് സൂചന നല്‍കിയത്. എന്നാല്‍ എന്‍സിപി സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതോടെ തന്നെ ഉപമുഖ്യമന്ത്രിയായി കാണാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് അജിത് പവാര്‍ അറിയിക്കുകയായിരുന്നു.
















