ജ്ഞാനം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തനതായ അറിവ് ), ശ്രദ്ധാ(ജിനന്മാരുടെ ഉദ്ബോധനങ്ങളില്‍ വിശ്വാസം), ചാരിത്രം (തിന്മയായിക്കരുതുന്ന എല്ലാ കര്‍മ്മങ്ങളില്‍ നിന്നും പിന്തിരിയല്)എന്നിവയാണ് ജൈനയോഗത്തിന്റെ മൂന്നു ഘടകങ്ങള്‍. ചാരിത്രത്തില്‍ അഹിംസാ(അബദ്ധവശാലോ അശ്രദ്ധ മൂലമോ പോലും ഏതെങ്കിലും ജീവന്റെ നാശംചെയ്യാതിരിക്കല് ), സൂനൃതം (സത്യമായി, പ്രിയമായി നല്ല രീതിയില്ഉള്ളസംഭാഷണം), അസ്തേയം (നമുക്ക് ആരെങ്കിലും നല്‍കിയതല്ലാത്ത വസ്തുക്കളെ നമ്മുടേതാക്കാതിരിക്കല്), ബ്രഹ്മചര്യം(പലതരം വസ്തുക്കളോടു തോന്നുന്ന അഭിനിവേശം മനസാ വാചാ കര്‍മ്മണാ ത്യജിക്കല്), അപരിഗ്രഹം (എല്ലാവസ്തുക്കളോടുമുള്ള മമതയെ ത്യജിക്കല്) എന്നിവ പെടും. ഈ കടുത്ത നിബന്ധനകള്‍ മോക്ഷോത്സുകരായ ജൈനമുനിമാര്ക്കാണ് ബാധകം. ജൈനസമ്പ്രദായത്തിലെ സാധാരണഗൃഹസ്ഥര്ക്കു പറഞ്ഞിരിക്കുന്നവ തികച്ചും പ്രായോഗികമാണ്. ധനം സത്യസന്ധമായി സമ്പാദിക്കല്‍, സജ്ജനങ്ങളുടെ പാത പിന്തുടരല്, കുലീനകുടുംബത്തില്‍ നിന്നും വിവാഹം കഴിക്കല്‍, അതാതു രാജ്യത്തെ നിയമങ്ങള്‍ പാലിക്കല്‍ തുടങ്ങിയവയാണ് അവ. അഹിംസയാണ് പരമപ്രധാനമായ ചാരിത്രം. മേല്‍പ്പറഞ്ഞ സൂനൃതം, അസ്തേയം, ബ്രഹ്മചര്യം എന്നിവ അഹിംസാപാലനത്തെ സഹായിക്കുന്ന ഉപഘടകങ്ങള്‍ ആണ്. എല്ലാ പ്രവൃത്തികളുടെയും ആത്യന്തികമായ അളവുകോല്‍ അഹിംസ ആണ്. മേല്‍പ്പറഞ്ഞവയുടെ സാധാരണപാലനത്തെ അനുവ്രതമെന്നും തീവ്രമായ പാലനത്തെ മഹാവ്രതമെന്നും പറയുന്നു. ഉദാഹരണത്തിന് ബ്രഹ്മചര്യം അനുവ്രതത്തില് പരസ്ത്രീ/പുരുഷസംസര്ഗത്തെ ഒഴിവാക്കുന്നതില്‍ ഒതുങ്ങുമ്പോള്‍ മഹാവ്രതത്തില് അത് പൂര്‍ണ്ണമായ മനോവാക്കായനിയന്ത്രണമാണ്. അഹിംസ അനുവ്രതത്തില് മറ്റു ജീവികളെ കൊല്ലാതിരിക്കല്‍ ആണെങ്കില്‍ മഹാവ്രതത്തില് അത് ഇതരജീവികള്‍ക്ക് ഒരുതരത്തിലുമുള്ള ഉപദ്രവത്തിന് താന്‍ കാരണക്കാരനാകരുത് എന്ന നിഷ്ഠയാണ്. അഹിംസയുടെ അടിസ്ഥാനത്തില്‍ വേറെയും ചില ആചരണങ്ങള്‍ ഗൃഹസ്ഥന്മാര്ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിഗ്വിരതി (നമ്മുടെ പ്രവൃത്തിമണ്ഡലം പരിമിതമായ ഒരു സ്ഥലത്തു മാത്രം ഒതുക്കുന്നതു വഴി മറ്റിടങ്ങളിലുള്ള ജീവികള്‍ക്കു നാശമുണ്ടാക്കാതിരിക്കല് ), ഭോഗോപഭോഗമാനം (മദ്യം, മാംസം, വെണ്ണ, തേന്‍, അത്തി, മറ്റു ചില സസ്യങ്ങള്‍, പഴങ്ങള്‍, ഇലകള്‍ എന്നിവ കഴിക്കാതിരിക്കലും ഭക്ഷണം കഴിക്കാനുള്ള സ്ഥലം, സമയം മുതലായവയും), നാലു തരത്തിലുള്ള അനര്ത്ഥദണ്ഡം (അപധ്യാനം (ശാരീരികമായി മുറിവേല്‍പ്പിക്കല്‍, ശത്രുക്കളെ വധിക്കല്‍ മുതലായവയില്‍ നിന്നും പിന്തിരിയല്), പാപോപദേശം (നിരവധി ജീവികളുടെ നാശത്തിനിടയാക്കുന്ന കൃഷിപ്പണി ചെയ്യാനായി മറ്റുള്ളവരെ ഉപദേശിക്കാതിരിക്കല് ), ഹിംസോപകാരിദാനം (അത്തരം കൃഷിക്കുവേണ്ട ഉപകരണങ്ങള്‍ നല്കാതിരിക്കല് ), പ്രമാദാചരണം (സംഗീത, നാടകസഭാസന്ദര്ശനം, ലൈംഗികസാഹിത്യവായന, ചൂതുകളി മുതലായവയില്‍ നിന്നും പിന്തിരിയല്), നാലു തരത്തിലുള്ള ശിക്ഷാപദവ്രതം (സാമയികവ്രതം (എല്ലാ ജീവികളേയും ഒരുപോലെ കണ്ടു
പെരുമാറല്‍ ), ദേശാവകാശികവ്രതം (മേല്‍പ്പറഞ്ഞ ദിഗ്വിരതിവ്രതം ക്രമേണ വ്യാപകമായി അനുഷ്ഠിക്കല്‍), പൊഷധവ്രതം (മറ്റു ചില നിഷ്ഠകള്‍ ), അതിഥിസംവിഭാഗവ്രതം (അതിഥികള്്ക്കു ദാനം ചെയ്യല്‍) എന്നിവയാണവ. ഈ
നിയമങ്ങളെ ഒരു കാരണവശാലും അതിക്രമിക്കാന്‍ (അതിചാരം) പാടില്ല. എല്ലാ സംവേദനങ്ങളും വിവേകവും ധര്‍മ്മാചരണങ്ങളും ആത്മാവിന്റേതാണ്. ഈ അറിവാണ് ശരിയായ അറിവ്. ശരിയായ ആത്മജ്ഞാനം കൊണ്ടുമാത്രമേ അജ്ഞാനം കൊണ്ടുള്ള എല്ലാ ദു:ഖങ്ങളേയും മാറ്റാന്‍ കഴിയൂ. ആത്മാവ് നൈസര്‍ഗികമായി ശുദ്ധബുദ്ധിസ്വരൂപമാണ്. കര്‍മ്മബന്ധം കൊണ്ടുമാത്രമാണ് ദേഹി (ദേഹമുള്ളത്) ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: