Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകത്തിന്റെ ചൂഡാരത്‌നം

നിത്യമായതിനെയും അനിത്യമായതിനെയും കുറിച്ച് വിവേക വിചാരം ചെയ്യലാണ് വിവേകചൂഡാമണിയിലെ വിഷയം.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 11, 2019, 05:00 am IST
in Samskriti

അദൈ്വത വേദാന്തത്തിലെ ഒരു പ്രകരണ ഗ്രന്ഥമാണ് വിവേകചൂഡാമണി. ശ്രീ ശങ്കരഭഗവദ്പാദരാണ് ഇതിന്റെ രചയിതാവ്.

വേദാന്ത തത്ത്വങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ 580 ല്‍ പരം ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്ളത്. ചില പ്രസിദ്ധീകരണങ്ങളുടെ പതിപ്പുകളില്‍ 581, മറ്റ് ചിലതില്‍ 585 എന്നിങ്ങനെയാണ് എണ്ണം. വേദാന്ത പഠനത്തില്‍ ഉപനിഷത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്നവയാണ് പ്രകരണ ഗ്രന്ഥങ്ങള്‍. ഇവയില്‍ ചിലവ വേദാന്ത പഠനത്തിലെ പ്രാരംഭ ഗ്രന്ഥങ്ങളാണ്. എന്നാല്‍ മറ്റു ചിലവ വിഷയാവതരണത്തിന്റെയും ചിന്താശേഷിയുടേയും മികവ് കൊണ്ട് ഉപനിഷത്തുകളെപ്പോലെ പ്രാധാന്യമുള്ളവയാണ്. ആദി ശങ്കരാചാര്യരുടെ ധിഷണയും കാവ്യഭംഗിയും കൂടിച്ചേരുന്ന ഈ പ്രകരണഗ്രന്ഥം വിവേകത്തിന്റെ ചൂഡാരത്‌നം തന്നെയായതിനാല്‍ വിവേകചൂഡാമണി എന്ന പേര് വളരെ അന്വര്‍ത്ഥമാണ്.തലയില്‍ ചൂടുന്ന (ധരിക്കുന്ന) രത്‌നമാണ് ചൂഡാരത്‌നം അഥവാ ചൂഡാമണി.

പ്രകരണഗ്രന്ഥമെന്നാല്‍ ശാസ്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയ ഗ്രന്ഥമെന്നാണ്. 

‘ശാസ്‌െ്രെതകദേശ സംബദ്ധം 

ശാസ്ത്ര കാര്യാന്തരേ സ്ഥിതം 

ആഹു: പ്രകരണം നാമ ഗ്രന്ഥേഭേദോ വിപശ്ചിത: ‘

വേദാന്തശാസ്ത്രത്തെ ആസ്പദമാക്കി മാത്രം നിര്‍മ്മിച്ചിട്ടുള്ളവയാണ് പ്രകരണ ഗ്രന്ഥങ്ങള്‍. ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേയെങ്കിലും ഇതില്‍ വിശദീകരിച്ചിരിക്കണം. വേദാന്ത ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ച് അറിയാനും ആഴത്തില്‍ പഠിക്കാനും ഇവ തുണയാകും. വളരെ നന്നായി ചെയ്യപ്പെട്ടവയെന്നും വേദാന്തത്തിലെ അടിസ്ഥാന തത്ത്വങ്ങളെ ഊട്ടിയുറപ്പിക്കുന്നവയെന്നും പ്രകരണഗ്രന്ഥങ്ങളെ പറയാം. ശാസ്ത്ര പഠനത്തിനെ സഹായിക്കാന്‍ അതിലെ സാങ്കേതിക പദങ്ങളുടെ ശരിയായ നിര്‍വചനം അറിയണം. ആദ്ധ്യാത്മിക ശാസ്ത്രത്തില്‍ ആന്തരാര്‍ത്ഥങളിലേക്ക് കടക്കാനും വേണ്ട പോലെ ചിന്തിക്കാനും ശരിയായ അവബോധം നേടാനും ഇവ സഹായിക്കും. ജീവിത തത്ത്വശാസ്ത്രമായ വേദാന്തത്തിന്റെ മഹത്വത്തെ സാധകര്‍ക്ക് അറിയാനും  നേരിട്ടനുഭവിക്കാനും പ്രകരണ ഗ്രന്ഥങ്ങള്‍ ഉപകാരപ്പെടും. ആചാര്യസ്വാമികളുടെ തന്നെ പ്രകരണഗ്രന്ഥകൃതികളായ തത്വ ബോധം, ആത്മബോധം തുടങ്ങിയവയുടെ പഠന ശേഷമാണ് വിവേകചൂഡാമണി പഠനം.   

ഒരു ശിഷ്യന്റെ തുടക്കം മുതല്‍ ആദ്ധ്യാത്മികതയുടെ ഉന്നതതലം വരെ വര്‍ണ്ണിക്കുന്നതിനാല്‍ വിജ്ഞാന കുതുകികളായ ആര്‍ക്കും ഈ ഗ്രന്ഥം പഠിക്കാവുന്നതാണ്. നിത്യമായതിനെയും അനിത്യമായതിനെയും കുറിച്ച് വിവേക വിചാരം ചെയ്യലാണ് വിവേകചൂഡാമണിയിലെ വിഷയം. ഇതിലെ ശ്ലോകങ്ങള്‍ വളരെ ശ്രദ്ധയോടെ പഠിച്ച് മനനം ചെയ്യുന്ന സാധകന് വേദാന്ത ശാസ്ത്രത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകും. ഉപനിഷത്തുക്കളും ഗീതയും കടഞ്ഞെടുത്ത വെണ്ണയാണ് വിവേകചൂഡാമണിയെന്ന് ചിന്മയാനന്ദ സ്വാമിജി പറയുന്നു. ജിജ്ഞാസുവായ ഒരാളെ ക്രമപ്രകാരം പ്രബുദ്ധനാക്കി ശരിയായ ജീവിതവീക്ഷണം നല്‍കി മികച്ച ആദ്ധ്യാത്മികജീവിതം നയിക്കാന്‍ വിവേകചൂഡാമണി സഹായിക്കുന്നു. അങ്ങനെയുള്ള സാധകന് ഉപനിഷത്ത് പഠനം കേമമാക്കാനും വേദാന്തം   വാഗ്ദാനം നല്‍കുന്നതായ ആത്മസാക്ഷാത്കാരം നേടാനും ഇടയാക്കും. വിവേകചൂഡാമണിയ്‌ക്ക് ശങ്കരപരമ്പരയിലെ തന്നെ ശൃംഗേരി മഠത്തിലെ ചന്ദ്രശേഖര ഭാരതി  സംസ്‌കൃതത്തില്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.ചിന്മയാനന്ദ സ്വാമിജിയുടെ ഇംഗ്ലീഷ് വ്യാഖ്യാനമുള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി വ്യാഖ്യാനങ്ങളുണ്ട്.

ചിന്മയാനന്ദജിയുടെ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയും ചന്ദ്രശേഖരഭാരതിയുടെ വ്യാഖ്യാനത്തെ പിന്‍പറ്റി സിദ്ധിനാഥാനന്ദ സ്വാമിജി എഴുതിയ മലയാള വ്യാഖ്യാനവും ഒട്ടേറെ സാധകരെ വിവേകചൂഡാമണി പഠനത്തിനും അതുവഴി വേദാന്ത ശാസ്ത്രത്തില്‍ ആകൃഷ്ടരാക്കാനും കാരണമാക്കിയിട്ടുണ്ട്. മറ്റ് വ്യാഖ്യാതാക്കളുടേയും പരിഭാഷകരുടേയും സ്ഥാനം ചെറുതല്ല. ഇനി നമുക്ക് വിവേകചൂഡാമണിയിലൂടെ വേദാന്തരസം നുകരാം

9447213643

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.