ന്യൂദല്‍ഹി : പൗരത്വ ഭേദഗതി ബില്ലിനെ ശിവസേന അനുകൂലിച്ചതില്‍ മഹാരാഷ്‌ട്ര ത്രികക്ഷി സഖ്യത്തില്‍ വിള്ളല്‍. മഹാരാഷ്‌ട്രിയിലെ ശിവസേനയുടെ സഖ്യ കക്ഷികളായ കോണ്‍ഗ്രസ്സും എന്‍സിപിയും പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ശിവസേന അനുകൂലിച്ച് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ ശിവസേനയെ എതിര്‍ത്ത് രംഗത്ത് എത്തുകയായിരുന്നു.
പൗരത്വ ബില്ലിനെ ആര് പിന്തുണച്ചാലും അത് രാഷ്‌ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള അവസാനത്തെ ശ്രമമാണ്. ശിവസേന് അംഗങ്ങളുടെ കൂടി പിന്തുണയിലാണ് കഴിഞ്ഞ ദിവസം പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയത്. ഇതോടെ മഹാരാഷ്‌ട്ര സഖ്യ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശിവസേനയ്‌ക്കെതിരെ പരോക്ഷമായി പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് രാഹുലും വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കൂടുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസ്സായിരുന്നു. ത്രവ്ര ഹിന്ദുത്വ നിലപാടുള്ളവരുമായി സഖ്യം ചേരെണ്ട എന്നതായിരുന്നു നിലപാട്.
എന്നാല്‍ രാഷ്‌ട്ര താത്പ്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതെന്ന് ശിവസേന മറുപടി നല്‍കി.
പൊതുമിനിമം പരിപാടി മഹാരാഷ്‌ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കൂവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ദ് പ്രതികരിച്ചു. ബില്‍ ബനാളെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുക. അതേസമയം കോണ്‍ഗ്രസ് പ്രതിഷേധം മൂലം ശിവസേന രാജ്യസഭയില്‍ ബില്ലിനെ പിന്തുണയ്‌ക്കില്ലെന്നും സൂചനയുണ്ട്. മഹാരാഷ്‌ട്ര സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇത്.
















