ഭാവാസ്രവങ്ങള് അഞ്ചു തരമുണ്ട് മിഥ്യാത്വം (Delusion), അവിരതി (Want of cotnrol), പ്രമാദം (Inadvertance), യോഗം (Activities of body, mind and speech), കഷായം (Passions). ഇവയില്‍ പ്രമാദം അഞ്ചു തരമുണ്ട് ഏകാന്തം (Afalse belief unknowingly accepted and uncritically folowed), വിപരീതം (Uncertaitny as to the exact nature of truth), വിനയം (Retention of a belief nowing it to be false, due to old habit), സംശയം (Doubt as to write or wrong), അജ്ഞാനം (Want of any belief due to the want of application of reasoning powers). അവിരതിയും അഞ്ചു തരത്തിലുണ്ട് ഹിംസാ (Injury), അനൃതം (Falsehood), ചൗര്യം (Stealing), അബ്രഹ്മം (Incontinence),പരിഗ്രഹാകാംക്ഷാ (Desire to have things which one does not alreadyposses). പ്രമാദത്തെയും അഞ്ചായി തരം തിരിച്ചിരിക്കുന്നു വികഥാ (Bad conversation), കഷായം (Passions), ഇന്ദ്രിയം (Bad use of the fivesenses), നിദ്രാ (Sleep), രാഗം (Attachment). കര്മ്മാസ്രവം ആത്മാവിലേക്കുള്ള കര്‍മ്മത്തിന്റെ യഥാര്ത്ഥപ്രവേശനമാണെന്നു നാം കണ്ടു. എട്ടു തരത്തിലാണ് ഇത് ആത്മാവിനെ ബാധിക്കുന്നത്. അതനുസരിച്ചാണ് കര്‍മ്മങ്ങളെ ജ്ഞാനാവരണീയം,
ദര്‍ശനാവരണീയം, വേദനീയം, മോഹനീയം, ആയുസ്സ്, നാമം, ഗോത്രം, അന്തരായം എന്നിങ്ങനെ എട്ടു തരത്തില്‍ വിഭജിച്ചു പറഞ്ഞിരിക്കുന്നത്. ഈയഥാര്ത്ഥപ്രവേശനം ഭാവാസ്രവം അഥവാ ദുഷ്ചിന്തയാലോ അതിനനുകൂലമായ ആത്മപരിണാമത്താലോ മാത്രമേ ഉണ്ടാകൂ. കര്‍മ്മത്തിന്റെ അന്തരാഗമനത്തിന് അനുകൂലമായ ബുദ്ധിയുടെ അവസ്ഥകള്‍ക്ക് ഭാവബന്ധം എന്നും ആത്മാവിനുണ്ടാകുന്ന യഥാര്ത്ഥകര്മ്മബന്ധങ്ങള്ക്ക് ഭാവബന്ധം എന്നും ഉള്ള സാങ്കേതികസംജ്ഞകള്‍ ഈ ദര്‍ശനത്തില്‍ നല്കിയിരിക്കുന്നു. അതായത് ഭാവബന്ധമാണ് കര്‍മ്മങ്ങളെ ആത്മാവും ആയി ബന്ധിപ്പിക്കുന്നത്. എണ്ണ തേച്ചു നില്ക്കുന്ന ഒരാളുടെ ദേഹത്തില്‍ എങ്ങിനെ ആണോ പൊടിപടലം പറ്റിപ്പിടിക്കുന്നത് അതുപോലെ ആണ് ആത്മാവില്‍ കര്‍മ്മങ്ങള്‍ പറ്റിപ്പിട്ിക്കുന്നത്. ഒരു കാഴ്ച്ചപ്പാടില്‍ ഈ കര്‍മ്മബന്ധം പുണ്യപാപങ്ങള്‍ എന്ന രണ്ടു തരം കര്‍മ്മഫലങ്ങളാണ്. മറ്റൊരു
അഭിപ്രായത്തില്‍ നാലു തരമാണ് പ്രകൃതി (Nature of karma), സ്ഥിതി (Duration of bondage), അനുഭാഗം (Intenstiy), പ്രദേശം (Extension). കര്‍മ്മത്തിന്റെ സ്വഭാവം (പ്രകൃതി) മേല്‍പ്പറഞ്ഞ എട്ടു തരം കര്‍മ്മങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജ്ഞാനാവരണീയകര്മ്മം ആത്മാവിന്റെ അനന്തജ്ഞാനത്തെ അതായത് ഓരോ വസ്തുവിനെക്കുറിച്ചുമുള്ള വിശദമായ അറിവിനെ മറയ്ക്കുന്നു. ദര്ശനാവരണീയകര്മ്മം ആത്മാവിന്റെ അനന്തമായ പൊതുവിജ്ഞാനത്തെ മറയ്ക്കുന്നു. വേദനീയകര്മ്മം ആത്മാവില്‍ സുഖദു:ഖങ്ങളെ ഉണ്ടാക്കുന്നു. മോഹനീയകര്മ്മം ശരിയെ തെറ്റില്‍ നിന്നും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ മോഹിപ്പിക്കുന്നു. ആയു:കര്‍മ്മം ഓരോ ജന്മത്തിന്റെയും ദൈര്‍ഘ്യത്തെ
നിര്‍ണ്ണയിക്കുന്നു. നാമകര്‍മ്മം വ്യക്തിയുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നു. ഗോത്രകര്‍മ്മം ഓരോ ആത്മാവിന്റെയും പ്രത്യേക ജീവിതസാഹചര്യത്തെ നിശ്ചയിക്കുന്നു. അന്തരായകര്‍മ്മം ആത്മാവിനെ സദ്പ്രവൃത്തി ചെയ്യുന്നതില്‍ നിന്നും വിലക്കുന്നു. ഒരു കര്‍മ്മം ആത്മാവില്‍ ഒട്ടി നില്ക്കുന്ന കാലദൈര്‍ഘ്യമാണ് സ്ഥിതി. ഓരോ കര്‍മ്മത്തെയും അതിന്റെ ഗൗരവം അനുസരിച്ച് തീവ്രം, മധ്യം, മൃദു എന്നു മൂന്നായി തരം തിരിച്ചിരിക്കുന്നു. ആത്മാവില്‍ സ്ഥിതി ചെയ്യുന്ന ഒരു കര്‍മ്മം ഈ മൂന്നില്‍ ഏതില്‍പെടുന്നു എന്നതാണ് അനുഭാഗം കൊണ്ടുദ്ദേശിക്കുന്നത്. ആത്മാവിന്റെ ഏതെല്ലാം ഭാഗത്തായിട്ട് ഏതെല്ലാം
കര്‍മ്മങ്ങള്‍ ഒട്ടിനില്ക്കുന്നു എന്നതാണ് പ്രദേശം സൂചിപ്പിക്കുന്നത്. ഇവയില്‍ സ്ഥിതിയും അനുഭാഗവും നിര്‍ണ്ണയിക്കപ്പെടുന്നത് കഷായ (Passion) ത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ്. ജ്ഞാനാവരണീയം മുതലായ വിഭാഗങ്ങളാകട്ടെ ആത്മാവിന്റെ കര്മ്മദ്രവ്യങ്ങളുമായുള്ള പ്രത്യേകബന്ധത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചുമാണ് നിര്‍ണ്ണയിക്കപ്പെടുന്നത് ആത്മാവിലേക്ക് കര്മ്മദ്രവ്യങ്ങളുടെ മേല്‍പ്പറഞ്ഞ രണ്ടു തരത്തിലുമുള്ള
(ഭാവാസ്രവം, ദ്രവ്യാസ്രവം) ഒഴുക്കുകള്‍ക്ക് അനുസരിച്ച് അവയെ തടയാനുള്ള നിയന്ത്രണങ്ങളും ഭാവസംവാരം, ദ്രവ്യസംവാരം എന്നിങ്ങനെ രണ്ടു
തരത്തിലുണ്ട്. ഇവയില്‍ ആദ്യത്തേത് വിപരീതചിന്ത ആണ്. രണ്ടാമത്തേത് കര്‍മ്മദ്രവ്യങ്ങളെ നേരിട്ടു തടയുക എന്നതാണ്. (1) അഹിംസാ, സത്യം,
അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ നാലു വ്രതങ്ങളെ അനുഷ്ഠിക്കല്‍, സമിതികളെ ആശ്രയിക്കല്‍ അതായത് സഞ്ചരിച്ചു തെളിഞ്ഞ നടപ്പാതകളെ മാത്രം ആശ്രയിക്കല്‍ ഇത് ഈര്യ (പ്രാണികള്‍) കള്‍ക്കു മുറിവേല്ക്കാതിരുക്കാനാണ്, ഭാഷാ (സൗമ്യവും പാവനവുമായ വാക്കുകള്‍
ഉപയോഗിക്കല്‍), ശാസ്ത്രവിഹിതങ്ങളായ ഭിക്ഷാദികളെ (ഏഷണാ) സ്വീകരിക്കല്‍, (3) ഗുപ്തികള് (മനോവാക്കായനിയന്ത്രണം), (4) ധര്‍മ്മങ്ങള്‍ ക്ഷമ (Forgiveness), വിനയം (Humiltiy), ആര്‍ജ്ജവം (Sraitforwardness), സത്യം (Truth), ശുചിത്വം (Cleanliness), ദമം (Restraint), തപസ്സ് (Penance), ത്യാഗം (Abandonment), ലാഭനഷ്ടങ്ങളില് നിര്‍വികാരത (Indifference), പൂര്ണ്ണബ്രഹ്മചര്യം (Supreme Sexcotnrol), (5) അനുപ്രേക്ഷാ ഈ ലോകത്തിന്റെ നിരന്തരമായ മാറിമറിയല്, സത്യം അറിയാത്തിടത്തോളം കാലം നമ്മുടെ നിസ്സഹായത, പ്രപഞ്ചാസ്തിത്വത്തിന്റെ ചാക്രികത, നല്ലതും ചീത്തയുമായ കര്‍മ്മങ്ങളുടെ നമ്മില്‍ത്തന്നെ നിഷ്ഠമായ ഉത്തരവാദിത്വം, ആത്മഅനാത്മഭേദം, ദേഹത്തിന്റെ ശുചിത്വമില്ലായ്മയും ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും, ആത്മാവിലേക്കുള്ള കര്‍മ്മപ്രവാഹവും അതിനെ തടയലും
പ്രവേശിച്ച കര്‍മ്മങ്ങളെ ഇല്ലായ്മ ചെയ്യലും, ആത്മാവ്, ദ്രവ്യം, ലോകത്തിന്റെ സത്ത എന്നിവ, സത്യജ്ഞാനം നേടാനുള്ള ക്ലേശം, വിശ്വാസം, ആചാരം, പ്രപഞ്ചത്തിന്റെ മൗലികഘടകങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ധ്യാനം, (6) പരീഷഹജയാ ചൂട്, തണുപ്പ് തുടങ്ങിയ ഭൗതികദ്വന്ദ്വങ്ങള്, പല തരത്തിലുള്ള അസ്വസ്ഥതകളെക്കുറിച്ചുള്ള തോന്നലുകള്‍ എന്നിവയെ ജയിക്കല്, (7) ചാരിത്രം അഥവാ സദാചാരം എന്നിവയാണ് ഭാവസംവാരങ്ങള്.
അടുത്തതായി നിര്‍ജ്ജരാ എന്ന സാങ്കേതികകല്പ്പന ആണ്. ആത്മാവില്‍ എത്തി അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കര്‍മ്മങ്ങളെ വേരോടെ പിഴുതുമാറ്റല്‍ എന്നോ നിശ്ശേഷം നശിപ്പിക്കല്‍ എന്നോ ഇതിനെ വിശദീകരിക്കാം. ഇതും ഭാവനിര്ജ്ജരാ എന്നും കര്‍മ്മ
നിര്‍ജ്ജരാ എന്നു രണ്ടു തരത്തിലുണ്ട്.
കര്മ്മകണികകളെ നശിപ്പിക്കാനുതകുന്ന തരത്തില്‍ ആത്മാവിലുണ്ടാകുന്ന പരിണാമം ആണ് ആദ്യത്തേത്. കര്മ്മഫലാനുഭവത്തിലൂടെയോ, കര്മ്മപാകം വരുംമുമ്പുതന്നെ തപസ്സിലൂടെയോ കര്‍മ്മങ്ങളുടെ യഥാര്ത്ഥനാശം കൈവരിക്കലാണ് രണ്ടാമത്തേത്. ഈ രണ്ടില്‍ ആദ്യത്തേതിനെ സവിപാകനിര്ജ്ജരാ എന്നും അവിപാക നിര്‍ജ്ജരാ എന്നും പറയുന്നു. എല്ലാ കര്‍മ്മങ്ങളും നശിച്ചുകഴിഞ്ഞാല്‍ മോക്ഷം കരഗതമാ
കും.അടുത്തതായി നമുക്ക് മോക്ഷദായകമായ ജൈനയോഗം എന്തെന്നു മനസ്സിലാക്കാം.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: