ബെംഗളൂരു: കര്‍ണാട ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യ പ്രതിപക്ഷനേതാവ് സ്ഥാനമാണ് രാജിവെച്ചത്. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയതായി സിദ്ധരാമയ്യ പറഞ്ഞു.
നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ജനാധിപത്യത്തെ താന്‍ മാനിക്കുന്നു. കോണ്‍ഗ്രസ് കക്ഷി നേതൃസ്ഥാനം രാജിവയ്‌ക്കുകയാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചതായും അദ്ദേഹം പ്രതികരിച്ചു. ഡി.കെ ശിവകുമാര്‍ പുതിയ സഭാ കക്ഷി നേതാവ് ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. 15 സീറ്റുകളില്‍ രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. 12 സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ കക്ഷി രഹിതനുമാണ് വിജയിച്ച് കയറിയത്.
















