ന്യൂദല്‍ഹി: തന്റെ പിറന്നാള്‍ ദിനത്തില്‍ 40 പെണ്‍കുട്ടികളെ ദത്തെടുക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി എംപി പൂനം മഹാജന്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പൂനം മഹാജന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് ബിജെപി എംപി ഈ കാര്യം അറിയിച്ചത്.


പിറന്നാള്‍ ദിനത്തില്‍, കഴിവുള്ള 40 പെണ്‍കുട്ടികള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയത് തന്റെ ഭാഗ്യമാണെന്ന് പൂനം മഹാജന്‍ പറഞ്ഞു. ഇവരുടെ വിദ്യാഭ്യാസ ചെലവുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ പൂനം, ഒരു തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും പെണ്‍കുട്ടികളുടെ ശോഭനമായ ഭാവിക്ക് തടസ്സമാകില്ലെന്നും ഉറപ്പ് നല്‍കി.
















