മുംബൈ: കേന്ദ്രസര്‍ക്കാര്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ശിവസേന. കോണ്‍ഗ്രസ് നിര്‍ദേശം തള്ളിയാണ് പൗരത്വ ഭേദഗതിക്ക് ശിവസേന പിന്തുണ നല്‍കിയിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയാനും പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ അനുകൂലിക്കുമെന്നു സേനാ എംപിയായ അരവിന്ദ് സാവന്താണ് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അതില്‍ യാതൊരുവധി ഒത്തുതീര്‍പ്പുകളും ഉണ്ടാകില്ലെന്നും ശിവസേന നേതൃത്വം വ്യക്തമാക്കി.
. പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി സഭയില്‍ ബഹളത്തിന് കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ശിവസേന രംഗത്ത് വന്നത്. പൊതുവേദികളില്‍ ഒരേ സ്വരത്തില്‍ പ്രതികരിക്കാനും മഹാരാഷ്‌ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസും സേനയും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇത് തള്ളിയാണ് മോദിക്ക് പൂര്‍ണ പിന്തുണയുമായി ശിവസേന രംഗത്തുവന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം പുണെ വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി ബില്ലിന് ശിവസേന പിന്തുണ നല്‍കിയത്.
അഭ്യൂഹങ്ങള്‍ക്കു വഴിതുറന്നു. ഇതിനു പിന്നാലെയാണ്, പൗരത്വ ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കാനുള്ള ശിവസേനാ തീരുമാനവും പുറത്തുവന്നത്. ബിജെപി സഖ്യം വിട്ട് ഉദ്ധവ് മറുചേരിയിലെത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രിയുമായി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു പുണെ വിമാനത്താവളത്തിലേത്.
















