കൊച്ചി: താനും നിര്‍മ്മാതാക്കളും തമ്മിലുളള തര്‍ക്കങ്ങള്‍ താര സംഘടനയായ അമ്മ ഇടപെട്ട് പരിഹരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോടും നടന് സിദ്ധിഖിനോടും ഇതോക്കുറിച്ച് സംസാരിച്ചുവെന്നും ഷെയിന്‍ നിഗം. അജ്മീറില്‍ നിന്നും തിരികെ എത്തിയ ശേഷം പ്രതികരിക്കവെയാണ് ഷെയിന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ഫോണില്‍ സംസാരിച്ചുവെന്നും ഷെയിന്‍ പറഞ്ഞു. സിദ്ധിഖിന്റെ വീട്ടില്‍വെച്ച് നടന്ന ചര്‍ച്ചയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അവരോട് പറഞ്ഞെന്നും അവര്‍ക്ക് അത് മനസ്സിലായി എന്നാണ് താന്‍ മനസ്സിലാക്കിയതെന്നും ഷെയില്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ പൂര്‍ത്തിയാക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല, താനുമായി ഉണ്ടാക്കി എന്ന് പറഞ്ഞ് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ചത് കള്ള എഗ്രിമെന്റാണ്, വധഭീഷണി ഉണ്ടായിട്ട് താന്‍ വണ്ടി തട്ടി മരിച്ചിരുന്നേല് ലഹരി ഉപയോഗിച്ച് വണ്ടിയോടിച്ചിട്ട് മരിച്ചെന്നേ ഇവര്‍ എല്ലാവരും പറയുമായിരുന്നുള്ളു എന്നും ഷെയിന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം താരസംഘടനയുടെ ഭാഗത്ത് നിന്നും ചര്‍ച്ചയെപ്പറ്റി യാതൊരു അറിയിപ്പും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: