വെബ് സീരീസുകളിലൂടെ മലയാളികളെ ചിരിപ്പിച്ച് ജനകീയരായി തീര്‍ന്ന കരിക്ക്, പ്ലസ്സ് ടൂക്ലാസ്സ് റൂം എന്ന പുതിയ സിരീസിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്നലെ പുറത്തിറക്കിയ പ്ലസ്സ് ടൂ ക്ലാസ്സിന്റെ ആദ്യ എപ്പിസോഡിന് കഴിഞ്ഞ പതിനേഴ് മണിക്കൂറുകള്‍ കൊണ്ട് മാത്രം 25 ലക്ഷം വ്യൂവ്സ് ആണ് കിട്ടിയിരിക്കുന്നത്. ഈ വീഡിയോ നിലവില്‍ യൂടൂബ് മലയാളം ട്രെന്റിംഗിലും ഒന്നാം സ്ഥാനത്താണ്.
പ്ലസ്സ്ടൂ ക്ലാസ്സിനെ ആദാരമാക്കി കരിക്ക് പുറത്തിറക്കിയ ആദ്യ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലുമടക്കം വന്‍ ഹിറ്റ് ആയിരുന്നു. ആ വീഡിയോയിലെ കഥാപാത്രങ്ങളെ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ സീരീസും ചിത്രീകരിച്ചിരിക്കുന്നത്. മുന്‍ വീഡിയോക്ക് സമാനമായി ലോലന് ശബരീഷ് ഇരട്ട വേഷത്തില്‍ വീണ്ടും എത്തുന്നു എന്ന പ്രത്യേകതകൂടി പ്ലസ്സ്ടൂ ക്ലാസ്സ് സീരീസിനുണ്ട്.
തരംഗമായിരുന്ന ആദ്യ വീഡിയോ സീരീസ് തേരാ-പാരാക്ക് ശേഷം ചെറു വീഡിയോകള്‍ മാത്രമാണ് കരിക്ക് പുറത്തിറക്കിയിരുന്നത്. കരിക്ക് ഫ്ളിക്ക് ചാനലില്‍ ‘റോക്ക് പേപ്പര്‍ സിസ്സര്‍സ്’ എന്ന പേരില്‍ മറ്റൊരു ഹിറ്റ് വെബ് സീരീസ് പുറത്തിറക്കിയിരുന്നു എങ്കിലും തേരാ പാരാ പരമ്പരക്ക് കിട്ടിയ പോലുള്ള സ്വീകരണം പ്രേക്ഷകര്‍ക്കിടയില്‍ നിന്നും അതിന് ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: