ന്യൂഡല്‍ഹി : ഡല്‍ഹിയിലെ റാണി ത്സാന്‍സി റോഡിലെ അനാജ് മണ്ഡിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ആറ് നിലകളുള്ള ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും മരിച്ചത്.
പൊള്ളലേറ്റ 50ല്‍ അധികം തൊഴിലാളികളെ ഡല്‍ഹിയിലെ ഹിന്ദു റാവു, ലോക് നായക് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണിത്. രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് തീ അണയ്‌ക്കാനായി സാധിച്ചത്. കൂടുതല്‍പേരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചിരിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.
















