ഹൈദരാബാദ്: യുവതിയെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്ന കേസിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിന്് നാലു വെടിയേറ്റുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ നിന്ന് നാലു വെടിയുണ്ടകളാണ് കണ്ടെടുത്തത്.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുത്തു. തെലങ്കാനയിലെ ഷാദ്‌നഗറിലെ തോണ്ടുപ്പള്ളി ടോള്‍ പ്ലാസയ്‌ക്കു സമീപം സംഭവം നടന്ന സ്ഥലവും ആശുപത്രിയും കമ്മീഷന്‍ സംഘം സന്ദര്‍ശിച്ചു. പോലീസില്‍ നിന്നടക്കം മൊഴിയും ശേഖരിച്ചു. മൃതദേഹങ്ങള്‍ പരിശോധിച്ച കമ്മീഷന്‍ അവയിലെ വെടിയേറ്റ പാടുകള്‍ വിലയിരുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സംഘം പരിശോധിക്കും. കമ്മീഷന്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.
തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന്‍ ്രശമിച്ച നാലു പ്രതികളെയും പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെടിവച്ചുകൊന്നത്. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യാജ ഏറ്റുമുട്ടലാണെന്നാണ് കേസ്.
അതിനിടെ, പോലീസ് വെടിവയ്‌പ്പിനെ ചോദ്യം ചെയ്ത്. രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പോലീസ് നടപടി ഗുരുതരമായ നിയമലംഘനമാണെന്നും പ്രതികളെ വെടിവച്ചു കൊല്ലാന്‍ പോലീസിന് അധികാരമില്ലെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ജി.എസ്. മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഏതാനും ആക്ടിവിസ്റ്റുകള്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ വാദം കേട്ട് വിധി പറയും വരെ നാലു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലാണെന്നും ഇത് പോലീസ് നടത്തിയ കൊലപാതകങ്ങളാണെന്നും അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായി ചിത്രീകരിച്ച് സിഡിയിലോ പെന്‍ഡ്രൈവിലോ ആക്കി മെഹ്ബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് ഇന്ന് വൈകിട്ട് അഞ്ചു മണിക്കകം കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
















