Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുപവനപുരാധീശന് ഏകാദശി

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Dec 8, 2019, 06:16 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശികള്‍ പലതുണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി ഏറെ പ്രസിദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്. ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി  ആചരിക്കുന്നു. ഗജരാജഅനുസ്മരണവും ചെമ്പൈസംഗീതോത്സവവും അക്ഷരശ്ലോകമത്സരവും ഏകാദശിയെ ശ്രദ്ധേയമാക്കുന്നു.

ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായി. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠ.

ഏകാദശി വിളക്കുകള്‍

ഏകാദശിക്ക്   30 ദിവസം മുമ്പേ ക്ഷേത്രത്തില്‍ ഏകാദശിവിളക്കുകള്‍ ആരംഭിക്കും. അഷ്ടമി,നവമി,ദശമി ,ഏകാദശി ദിവസങ്ങളില്‍ വിളക്കിന് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുന്നത് മനോഹരമായ സ്വര്‍ണ്ണക്കോലത്തിലാണ്. 

ദ്വാദശി പണം

ദശമിദിവസം  ദീപാരാധനയ്‌ക്കുശേഷം നാലമ്പലത്തിനകത്ത് മണിക്കിണറിനുസമീപം ഗണപതിനിവേദ്യംചെയ്ത് അരി അളക്കല്‍ ചടങ്ങ് നടക്കുന്നു. തുടര്‍ന്ന് അത്താഴപൂജ. സാധാരണദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ശ്രീകോവില്‍നട അടച്ചിരിക്കും. എന്നാല്‍ ഏകാദശിയോടനുബന്ധിച്ച് നവമിദിവസം രാത്രി വിളക്കെഴുന്നള്ളിക്കുമ്പോള്‍ ശ്രീകോവില്‍ തുറന്നിരിക്കും.

ദശമിനാളില്‍ പുലര്‍ച്ചെ  3 ന് നട തുറന്നാല്‍ ഏകാദശിയും കഴിഞ്ഞ് ദ്വാദശിയ്‌ക്ക് കാലത്ത് 9 നേ നട അടയ്‌ക്കൂ. ഏകാദശിദിവസം രാവിലെ 8.30 ഓടെ ശിവേലി കഴിയും. ശേഷം ഉദയാസ്തമയ പൂജനടക്കും. ഈ ദിവസം ഏകദേശം 2 മണിയോടെയാണ് ഉച്ചപൂജക്കുശേഷം ഉച്ചശീവേലി നടക്കുക. വൈകീട്ട് ദിപാരാധനയും അത്താഴപൂജയും കഴിഞ്ഞാല്‍ വിളക്കിന് എഴുന്നള്ളിപ്പ്. ഏകാദശിദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പണം നടക്കും. ഏകാദശി തൊഴാനെത്തി ദ്വാദശിപണം സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹത്തോടൊപ്പം ഭക്തര്‍ക്ക് സായുജ്യമടയാന്‍ അഗ്‌നിഹോത്രികളുടെ അനുഗ്രഹവുമുണ്ടാകും. പതിനായിരങ്ങളാണ് ഈ പുണ്യദിനങ്ങളില്‍ ഗുരുപവനപുരിയില്‍ എത്തിച്ചേരുന്നത്. ഏകാദശിനോറ്റ് ദ്വാദശിപ്പണം സമര്‍പ്പിച്ച് മഹാബ്രാഹ്മണരുടെ അനുഗ്രഹം തേടണം. ഇതാണ് ഗുരുവായൂരിലെ ദ്വാദശിപണച്ചടങ്ങ്.   ഏകാദശിദിവസത്തെ സദ്യയും ദ്വാദശി ഊട്ടും ത്രയോദശി ഊട്ടും ദേവസ്വം വകയാണ്. ത്രയോദശിദിവസം പരദേശി സമ്പ്രദായത്തിലുള്ള സദ്യയാണ് പതിവ്. ത്രയോദശിയോടുകൂടി ഏകാദശിയുടെ ചടങ്ങുകള്‍ അവസാനിക്കും.

ഗജഘോഷയാത്ര

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ശ്രീഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചത് 1976 ലെ ഗുരുവായൂര്‍ ഏകാദശിദിവസമായിരുന്നു. ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചുകൊണ്ട് എല്ലാവര്‍ഷവും ദശമിദിവസം ഗുരുവായൂര്‍ ദേവസ്വത്തിലെ എല്ലാ ആനകളേയം പങ്കെടുപ്പിച്ച് ഗജഘോഷയാത്രയും കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും നടത്തുന്നു. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു. വൃന്ദാവനത്തില്‍ ഗോവിന്ദപട്ടാഭിഷേകം നടന്നതും ആദിശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തിയതും ഈ ദിനത്തിലാണ്. ശങ്കരാചാര്യസ്വാമികള്‍ ഇവിടെയെത്തി നിത്യപൂജാവിധാനങ്ങള്‍ ചിട്ടപ്പെടുത്തി. അന്നത്തെ ചടങ്ങുകളാണ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

വ്രതമഹിമ 

വ്രതങ്ങളില്‍ ശ്രേഷ്ഠമാണ് ഗുരുവായൂര്‍ ഏകാദശിവ്രതം. 

എല്ലാഏകാദശിയും വിശിഷ്ടമാണെങ്കിലും ഗുരുവായൂരിലെ ഉത്ഥാനഏകാദശിക്ക് പ്രത്യേകപ്രാധാന്യമാണുള്ളത്. സ്ത്രീപുരുഷ ഭേദമില്ലാതെ  അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ദശമി,ഏകാദശി,ദ്വാദശി എന്നിങ്ങനെ 3 തിഥികളിലായാണ്  വ്രതനാളുകള്‍ വരുന്നത്. ദശമിയിലും ദ്വാദശിയിലും ഒരിക്കലും ഏകാദശിക്ക് പൂര്‍ണ ഉപവാസവുമാണ്. ഏകാദശിയുടെ തലേന്ന് ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മറ്റൊന്നും കഴിക്കരുത്. കട്ടിലിന്‍മേലോ മെത്തയിലോ കിടക്കരുത്. ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം. എണ്ണതേച്ചുകുളിക്കരുത് . താംബൂലചര്‍വണം ഉപേക്ഷിക്കണം, ഉണ്ണുവാന്‍ പാടില്ല, പകല്‍ ഉറങ്ങരുത്, ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ, ശുദ്ധോപവാസമാണ് വേണ്ടത്. അന്യചിന്തകള്‍ പാടില്ല. തെളിഞ്ഞമനസ്സോടെ ഭഗവദ്‌നാമങ്ങള്‍ ഉരുവിടണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതും വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഭാഗവതം ,നാരായണീയം ,ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഉത്തമമാണ്. 

ഏകാദശിനാളില്‍ തുളസീ പൂജയും വിശേഷമാണ്. ദ്വാദശിനാളില്‍ ഹരിവാസരസമയത്തിനുശേഷം വിഷ്ണുദര്‍ശനം ചെയ്ത് പാരണവീടുംമുമ്പ് തുളസിച്ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതും തുളസീപ്രദക്ഷിണവും ശ്രേഷ്ഠമാണ്. മലരും തുളസിയിലയും ഇട്ടതീര്‍ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കാവൂ.

                                                                                                                    9447918521

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളികളുടെ നൊമ്പരമായ അർജുൻ അടക്കം 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഒരാണ്ട്

Food

കൊളസ്‌ട്രോൾ എന്ന വില്ലനെ കുറയ്‌ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാൽ മതി

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

പുതിയ വാര്‍ത്തകള്‍

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies