തെലങ്കാനയില്‍ വെറ്റനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ വെടിവച്ചു കൊന്നതില്‍ പ്രതികരിച്ച് ലേഡി സൂപ്പസ്റ്റാറും. ഇന്നലെ രാവിലെയാണ് തെലങ്കാന പോലീസ് പ്രതികളെ വെടിവച്ചു കൊന്നത് ഇതിനു പിന്നാലെ സന്തോഷം പങ്കുവച്ചും, പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചും രാജ്യം സംഭവത്തോട് പ്രതികരിച്ചതിനു പിന്നാലെയാണ് നയന്‍താരയുടെ പ്രതികരണം.
ചൂടോടെ വിളമ്പുംമ്പോഴെ നീതിക്ക് മേന്മയുള്ളു എന്ന വാക്കുകളോടെ തുടങ്ങുന്ന കുറിപ്പില്‍ താരം തെലങ്കാന പോലീസിനെ അഭിനന്ദിക്കുന്നു. സിനിമകളില്‍ മാത്രം സുപരിചിതമായിരുന്ന പ്രവര്‍ത്തനമാണ് തെലങ്കാന പോലീസ് നടപ്പിലാക്കിയത്. തനിക്ക് ഈ പ്രവര്‍ത്തിയെ ശരിയായ മനുഷ്യത്തമായി മാത്രമെ കണക്കാകാനാകുവെന്നും താരം പറഞ്ഞു. മനുഷ്യത്ത്വം എന്നത് എല്ലാവരോടും തുല്യതയോടുള്ള ബഹുമാനവും, സ്നേഹവും അനുകമ്പയുമാണ്. ഇത് ശരിയായ നീതിയുടെ ദിനമായി ഒരോ സ്ത്രീയും കുറിച്ചിടണം.
നീതിയുടെ പരിപാലനത്തില്‍ സന്തോഷിക്കുന്നതിനുപരിയായി നമ്മുടെ കുട്ടികളെ ബോധവത്കരിക്കണമെന്നും നയന്‍താര പറഞ്ഞു. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന തരത്തിലേക്ക് സമുഹത്തെ രൂപവത്കരിക്കുമ്പോഴാണ് പുരുഷന്മാര് യാത്ഥാര്തത്തില് ഹീറോകളാക്കുന്നതെന്നും താരം പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്തിനെ തുടര്‍ന്നാണ് പ്രതികളെ വെടിവച്ചതെന്ന് പോലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുയുമായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നവംബര്‍ 28ന് പുലര്‍ച്ചെയാണു യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: