പമ്പ ഗണപതി ക്ഷേത്രത്തിനു മുന്നിലെ പൂങ്കാവനത്തിന്റെ പുനര്‍ നിര്‍മിച്ച് സിനിമ കലാസംവിധായകന്‍ അനില്‍ കുമ്പഴയും സംഘവും. കാലപ്പഴക്കത്താല്‍ പൂങ്കാവനത്തിന് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ദേവസ്വം അത് പുനര്‍ നിര്‍മിക്കുന്നതിനെപ്പറ്റി ചിന്തിച്ചു വരികയായിരുന്നു. അതിനിടെ അനില്‍ കുമ്പഴ വഴിപാടായി പുനര്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
പന്തളം രാജാവിന് വനത്തില്‍ നിന്നും കുഞ്ഞു മണികണ്ഠനെ ലഭിക്കുന്നത് മുതല്‍ പമ്പയുടെ ഉത്ഭവം വരെയുള്ള സംഭവങ്ങളാണ് ഇവിടെ പുനര്‍ നിര്‍മിച്ചിരിക്കുന്നത്. അയ്യപ്പന്റെ ജനനം മുതലുള്ള ജീവിത ചരിത്രവും പമ്പയിലെ പൂങ്കാവനത്തില്‍ കാലാരൂപത്തില് ആവിഷ്കരിക്കാന്‍ അനിലിന് സാധിച്ചിട്ടുണ്ട്. കുട്ടിയായിട്ടുള്ള മണികണ്ഠന്റെ ശില്‍പ്പമാണ് ഇതില്‍ ഏറ്റവും ആകര്‍ഷണീയമായിട്ടുള്ളത്. ഒറ്റക്കല്ലിലാണ് ഇത് തീര്‍ത്തിട്ടുള്ളത്.
വര്‍ഷങ്ങളായി സിനിമയിലെ കലാസംവിധാന മേഖലയിലുള്ള വൈദഗ്ധ്യമാണ് ഈ കലാകാരന് ഇത്തരത്തില്‍ ഒന്ന് പൂര്‍ത്തീകരിക്കാന്‍ മുതല്‍ക്കൂട്ടായത്. 35ഓളം കലാകാരന്മാര് ചേര്‍ന്ന് 20 ദിവസത്തോളം എടുത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പ്രദേശത്തെ ശക്തമായ മഴയും പ്രതികൂല കാലവസ്ഥയും മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയായിരുന്നു.
പമ്പ ഗണപതി ക്ഷേത്രത്തിനു മുന്നിലെ പൂങ്കാവനം കാല പഴക്കം ചെന്ന് നശിക്കുന്ന ഘട്ടത്തിലാണ് അനിലും സംഘവും നിര്‍മാണം എറ്റെടുക്കുന്നത്. പമ്പാ നദിയില്‍ അയ്യപ്പന്റെ ജീവചരിത്രത്തിനൊപ്പം പര്‍ണ്ണ ശാലക്ക് പുതിയ ഗോപുരവും സമ്മാനിച്ചു. കൂടാതെ പന്തളം രാജാവിന്റേയും അയ്യപ്പന്റെ പുലിപ്പാല് തേടിയുള്ള യാത്രയും അനുസ്മരിപ്പിച്ച് ഇവയുടെ പ്രതിമകളും നിര്‍മിച്ചിട്ടുണ്ട്. പത്ത് ലക്ഷം മുടക്കിയാണ് കലാകാരന്മാരുടെ സംഘം പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
അയ്യപ്പ നോടുള്ള അതിയായ ഭക്തിയാണ് പൂങ്കാവനം സൗജന്യമായി പുനര്‍നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചതെന്ന് സംഘത്തിന് നേതൃത്വം നല്കിയ അനില്‍ കുമ്പഴ പറഞ്ഞു. അദ്ദേഹത്തില്‍ നിന്നുള്ള അനുഗ്രഹം കൊണ്ട് മാത്രമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ കുമ്പഴ: 9447364984
പ്രതികരിക്കാൻ ഇവിടെ എഴുതുക: