നിലപാടുകള്‍ തുറന്നുപറഞ്ഞതിനു അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്. സുഹൃത്തും സിനിമാ താരവുമായ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ ചില നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ താടനക്കമുള്ള ചിലരുടെ നിലപാടുകള്‍ കൊണ്ടും താരസംഘടനില് മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. അംഗമല്ലെങ്കിലും സംഘടനയില്‍ മാറ്റം വന്നു വന്നുതുടങ്ങിയതായി രമ്യ നമ്പീശന് പറഞ്ഞു. മാതൃഭൂമി ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പുതിയ താരങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതത്വം തോന്നുന്നുണ്ട്. അത് പുറത്തുനിന്നു കാണുമ്പോള്‍ തന്നെ മനസിലാകും. സിനിമയില്‍ നിലവില്‍ അവസരങ്ങള്‍ കുറവാണ്. ചില സുഹൃത്തുക്കളുടെ സിനിമയില്മാത്രമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വ്യക്തിപരമായ വിദ്വേഷം ആരോടും ഇല്ല. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയും. അത് ഇനിയും തുടരും രമ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: