ന്യൂദല്‍ഹി: അയോധ്യാ കേസില്‍ നാല് പുനപ്പരിശോധനാ ഹര്‍ജികള്‍ കൂടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം മിസ്ബാഹുദ്ദീന്‍, മൗലാനാ ഹസ്ബുള്ള, ഹാജി മഹ്ബൂബ്, റിസ്വാന്‍ അഹമ്മദ് എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയത്.
ഹര്‍ജികള്‍ തുറന്ന കോടതിയിലാണ് പരിഗണിക്കുന്നതെങ്കില്‍ രാജീവ് ധവാന്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകും. നേരത്തെ ചില കക്ഷികള്‍ പുനപ്പരിശോധനാ ഹര്‍ജികളില്‍ ഹാജരാവുന്നതില്‍ നിന്ന് ധവാനെ ഒഴിവാക്കിയിരുന്നു. വിധിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയാണ് പുന
പ്പരിശോധനാ ഹര്‍ജികളെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പകരം അഞ്ചേക്കര്‍ ഭൂമി നല്‍കിയത് സ്വാഭാവിക നീതിനിഷേധത്തിന് തുല്യമാണെന്നും ഹര്‍ജിയിലുണ്ട്. അയോധ്യാ ഭൂമിതര്‍ക്ക കേസിലെ കക്ഷിയായ മൗലാന സയിദ് അഷ്ഹദ് റഷീദി ഡിസംബര്‍ രണ്ടിന് പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ഇതായിരുന്നു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അയോധ്യാ വിധിക്കെതിരായ ആദ്യ പുനപ്പരിശോധനാ ഹര്‍ജി.
കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ് അയോധ്യാ വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജികളുമായി കോടതിയെ സമീപി
ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീവ്ര നിലപാടുകളുള്ള മുസ്ലിം സംഘടനകള്‍ കേസുമായി മുന്നോട്ട് പോകാനും അയോധ്യാ പ്രശ്‌നം അവസാനിപ്പിക്കാതിരിക്കാനുമുള്ള ശ്രമത്തിലാണ്. പുതുതായി സമര്‍പ്പിക്കപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികള്‍ പലതും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് നല്‍കിയതാണ്.
















