Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യും; നിര്‍ണായക നീക്കവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 11:27 pm IST
in India

 ന്യൂദല്‍ഹി: ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യും. ഇതിനുള്ള പ്രമേയം അടുത്ത സഭ സമ്മേളിക്കുന്ന തിങ്കളാഴ്ച അവതരിപ്പിക്കും. ഈ സഭാ സമ്മേളനത്തില്‍് രണ്ടാം  തവണയാണ് ലോക്‌സഭയില്‍ കേരള എംപിമാര്‍ നടുത്തളത്തില്‍ അഴിഞ്ഞാടിയത്. സസ്‌പെന്‍ഡ് നടപടിയിയുടെ ഭാഗമായി ബിജെപിയും എംപിമാര്‍ക്ക് വിപ്പു നല്‍കി. ബിജെപി നിര്‍ണായക നീക്കം നടത്തിയതോടെ തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.  

ഉന്നാവോ, ഹൈദരാബാദ് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയ്‌ക്കിടെയാണ് സ്മൃതി ഇറാനിക്കെതിരേ ആക്രോശവുമായി  ടി.എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തില്‍ ഇറങ്ങിയത്.  ഉന്നാവ്,ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയില്‍ വ്യക്തമാക്കായിരുന്നു.  

തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെയാണു ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മന്ത്രിക്കെതിരേ ആക്രോശവും ഭീഷണിയുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതു കൊണ്ടാണോ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.  

ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതാപനും ഡീനും മാപ്പു പറയണമെന്നും ബിജെപി നിലപാടെടുത്തു. ഉച്ചകഴിഞ്ഞ് വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു. അതേസമയം എംപിമാര്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ സ്പീക്കര്‍ നടപടിയെടുക്കട്ടെയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സഭയില്‍ നിന്ന് സപ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്.  

നേരത്തേ, സ്ത്രീസുരക്ഷയെ പ്രതിപക്ഷം രാഷ്‌ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ പൊട്ടിത്തെറിച്ചിരുന്നു. നിങ്ങള്‍ക്ക് വലുത് നിങ്ങളുടെ രാഷ്‌ട്രീയമാണ്. ബലാത്സംഗക്കേസിലെ പ്രതികളുടെ കാര്യത്തില്‍ പോലും നിങ്ങള്‍ മതവും രാഷ്‌ട്രീയവും കലര്‍ത്തുകയാണ്. ഉന്നാവോ, ഹൈദരാബാദ് സംഭവം അതിക്രൂരമാണ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. എന്നാല്‍, ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബലാത്സംഗത്തെ രാഷ്‌ട്രീയ ആയുധമാക്കിയപ്പോള്‍ വാ തുറക്കത്തവരാണ് നിങ്ങള്‍. നിങ്ങള്‍ക്ക് സ്ത്രീ സുരക്ഷയെ നിങ്ങളുടെ രാഷ്‌ട്രീയ ആയുധമാക്കാനാണ് താത്പര്യം. ബലാത്സംഗ കേസുകളില്‍ നിങ്ങള്‍ മതം വരെ വലിച്ചുകയറ്ററുണ്ട്. സ്ത്രീസുരക്ഷയെ സംബന്ധിച്ച സംസാരിക്കാന്‍ ഞാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ നിങ്ങള്‍ ബഹളം തുടങ്ങിയതാണ്. ഒരു സ്ത്രീയെ എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ പോലും അനുവദിക്കാത്തവരാണ് സ്ത്രീ സുരക്ഷ സംബന്ധിച്ച ആകുലത പെടുന്നത്. ഇത് നിങ്ങള്‍ക്ക് അപമാനമാണെന്നും സ്മൃതി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

പുതിയ വാര്‍ത്തകള്‍

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.