തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകള്‍ വാഴുന്ന കാലഘട്ടത്തില്‍ വീണ്ടും തന്റെ മെലഡികൊണ്ട് ഹിറ്റ് നേടിയിരിക്കുകയാണ് രതീഷ് വേഗ. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന ജയസൂര്യ ചിത്രമായ തൃശൂര്‍ പൂരത്തിലെ ആദ്യഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ‘സഖിയേ’ എന്നാരംഭിക്കുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു ദിവസം കഴിയുമ്പോള്‍ പത്ത് ലക്ഷത്തിലധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്.
തൃശൂര്‍ പൂരത്തിലെ ഈ ആദ്യഗാനം യൂട്യൂബിലെത്തി മണിക്കൂറുകള്‍കൊണ്ടുതന്നെ ട്രെന്‍ഡിംഗ് പട്ടികയിൽ ഇടം നേടി. 2010ലിറങ്ങിയ കോക്ക്ടെയില്‍ എന്ന ചിത്രത്തിലെ ‘നീയാം തണലിനും താഴെ…..’ എന്ന മെലഡിയിലൂടെയാണ് രതീഷ് വേഗ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടിയത്. തുടര്‍ന്ന് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഉണ്ണി മേനോന് പാടിയ ‘മഴനീര്‍ത്തുള്ളികള്‍…’ ഗാനവും ഹിറ്റായിരുന്നു.
ഇപ്പോഴിതാ രതീഷ് വേഗതന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ‘സഖിയേ’ എന്ന ഗാനത്തിലൂടെ മലയാളിമനസുകളില്‍ തിരിച്ചെത്തിരിക്കുകയാണ് അദേഹം. ഹരിചരണ്‍ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണാണ്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത് സ്വാതി റെഡ്ഡിയാണ്. ഡിസംബര്‍ 20ന് പുറത്തിറങ്ങുന്ന സിനിമയില്‍ തനി തൃശൂര്‍ ജീവിതമാണ് പ്രതിപാദിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങളിലേത് പോലെ വേറിട്ട കഥാപാത്രമാണ്ഈ ചിത്രത്തിലും ജയസൂര്യ കൈകാര്യം ചെയ്യുന്നത്. രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: