ന്യൂദല്‍ഹി : രാജ്യത്ത് നിക്ഷേപം നടത്താന്‍ താത്പ്പര്യം പ്രകടിപ്പിച്ച് ചൈനീസ് കമ്പനികളും. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന നിന്നും പന്ത്രണ്ടോളം കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ചൈനീസ് കമ്പനിയും ഇന്ത്യയിലേക്ക് എത്തുന്നത്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിക്ഷേപം നടത്താനാണ് ചൈനീസ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചൈനയിലെ ഗാംങ്സൂ, ദോങ്ഗ്വാന്‍, ഷെന്‍സെന്‍ പ്രവിശ്യകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇത്. ഗ്രേറ്റര്‍ നോയിഡ ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിട്ടിയെ കണ്ട് ഫാക്ടറികള്‍ തുടങ്ങാനുള്ള അഞ്ച് കമ്പനികളുടെ സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറിക്കഴിഞ്ഞു. അഞ്ച് കമ്പനികളും 800 കോടി നീക്ഷേപം നടത്താനാണ് തീരുമാനം.
ഹോളിടെക് ഇന്ത്യയുടെ പാര്‍ട്ണര്‍ കമ്പനികളായ അഞ്ച് പേരാണ് നോയിഡയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത്. ഹോളിടെക് ഇതിനോടകം 400 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്യാമറ, മൊബൈല്‍ സ്ക്രീന്‍, ഫിങ്കര്‍പ്രിന്റ് സ്കാനര്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഹോളിടെക് കമ്പനിക്ക് ഗൗതം ബുദ്ധ നഗറിലെ വ്യാവസായിക നഗരത്തില്‍ നാല് യൂണിറ്റുകള്‍ ഉണ്ട്. കമ്പനി 1300 കോടി നിക്ഷേപിക്കുമെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: