ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സഹായമില്ലെങ്കില് ഐഡിയ-വോഡോഫോണ്‍ ടെലികോം സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരുമെന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് തലവന്‍ കുമാര്‍മംഗലം ബിര്‍ല. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിന്റെ ഭാഗമായുള്ള 40,000 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പൂട്ടാതെ മറ്റു മാര്‍ഗമില്ല. മൂന്നു മാസത്തിനകം പണം ലഭ്യമായില്ലെങ്കില്‍ തങ്ങളുടെ കമ്പനികളുടെ അന്ത്യമായിരിക്കും അതെന്നും ബിര്‍ല.
40,000 കോടി രൂപ ഇപ്പോള്‍ തങ്ങളെ സംബന്ധിച്ച വളരെ വലിയ തുകയാണെന്നും അദ്ദേഹം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമായ ശേഷം മാത്രമേ തന്റെ കമ്പനി ഒരു രൂപയെങ്കിലും ഇനി നിക്ഷേപിക്കാന്‍ തയാറാകൂ. ബിസിനസില്‍ നല്ല പണവും മോശം പണവും ഇല്ലെന്നും ബിര്‍ല. ടെലികോം മേഖലയില്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് വോഡോഫോണ്‍ സിഇഒ നിക്ക് റീഡും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: