കോട്ടയം: ബിഡിജെഎസ് നടത്തുന്ന രാഷ്ടീയ പോരാട്ടം സാമൂഹ്യനീതിക്ക് വേണ്ടിയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ നാലാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് ഇടത്, വലത് മുന്നണികളുടെ ലക്ഷ്യവും മുദ്രാവാക്യവും സാമൂഹ്യനീതിയായിരുന്നുവെങ്കിലും പിന്നീട് അവര്‍ വര്‍ഗീയ രാഷ്ടീയക്കാരുടെ മുന്നില്‍ മുട്ടുമടക്കി. എല്ലാ മേഖലകളിലും വന്‍പരാജയമായ ഇരു മുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ടീയത്തിന്റെ പുതിയ ഏടുകളാണ് തുറന്നത്. ജനസ്വാധീനമില്ലാത്ത കക്ഷികളില്‍പ്പെട്ടവര്‍ മന്ത്രിമാരായി കേരളത്തെ ഭരിക്കുന്ന അവസ്ഥ വരെയെത്തി. ബിഡിജെഎസ് നാല് വര്‍ഷം കൊണ്ടുതന്നെ കേരള രാഷ്ടീയത്തിലെ നിര്‍ണായക ശക്തിയായി മാറി. എന്‍ഡിഎയുടെ ഭാഗമായി ശക്തമായി നിലകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാന്‍ പഞ്ചായത്ത്, ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.പി. സെന്‍ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്‍ ജന്മദിന സന്ദേശം നല്‍കി. എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, കെ.കെ. മഹേശന്‍, പി.എസ്. രാജീവ്, പി.എസ്.എന്‍. ബാബു, സന്തോഷ് ശാന്തി, കെ.ഡി. രമേശ്, പി. രാജന്‍, അനില്‍ തറനിലം, പി. അനില്‍കുമാര്‍, ശ്രീനിവാസ് പെരുന്ന എന്നിവര്‍ പങ്കെടുത്തു.
















