ന്യൂദല്‍ഹി: ചരക്കു സേവന നികുതി നിരക്കുകളില്‍ മാറ്റം വന്നേക്കും. സംസ്ഥാനങ്ങളുമായി ഇതിനുള്ള ചര്‍ച്ചകള്‍ കേന്ദ്രം ആരംഭിച്ചു. നികുതി ഘടന പരിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം.ചില ഇനങ്ങള്‍ക്കുള്ള നികുതി കുറയ്‌ക്കുകയും ചിലവയുടെ കൂട്ടുകയും ചെയ്യും. നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയ ചില ഇനങ്ങള്‍ക്ക് നികുതി ഈടാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അക്കാര്യവും പരിശോധിക്കും.
ഈ മാസം ഒടുവില്‍ ചേരുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ കൗണ്‍സില്‍ സംസ്ഥാനങ്ങളെ അറിയിച്ചു കഴിഞ്ഞു.ഇടയ്‌ക്ക് ജിഎസ്ടി പിരിവില്‍ കുറവു വന്നെങ്കിലും കഴിഞ്ഞ മാസം ഇത് വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞിരുന്നു. എങ്കിലും നികുതി പിരിവ് വലിയ തോതില്‍ കുറയാന്‍ കാരണം പല ഇനങ്ങളെയും പൂര്‍ണമായും ഒഴിവാക്കിയതും ചിലവയുടെ നിരക്ക് വളരെയേറെക്കുറച്ചതുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2017 മുതല്‍ ശരാശരി നിരക്ക് 14.4 ശതമാനമാണെങ്കിലും ഫലത്തില്‍ 11.6 ശതമാനം മാത്രമേ ലഭിക്കുന്നുള്ളു. ഇതുവഴി കേന്ദ്രത്തിന് ലഭിക്കേണ്ടിയിരുന്ന രണ്ടു ലക്ഷം കോടി രൂപയാണ് നഷ്ടം.അതേസമയം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക കുറയുന്നുമില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് കൗണ്‍സില്‍ ശ്രമിക്കുന്നത്.കാറുകള്‍, കോളകള്‍, പുകയില തുടങ്ങിയ വസ്തുക്കളുടെ ജിഎസ്ടി കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ുകള്‍. ഇവയ്‌ക്കു പുറമേ മുന്‍പ് നികുതി ചുമത്തിയിരുന്ന, ജിഎസ്ടി വന്നതോടെ നികുതി ഒഴിവാക്കിയ, ചിലയിനങ്ങള്‍ക്ക് വീണ്ടും നികുതി വന്നേക്കും.















