കൊല്ലം: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ വസതിയില്‍ ആശ്വാസവാക്കുകളുമായി ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെത്തി. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഇരുവരെയും കുടുംബാംഗങ്ങള്‍ തങ്ങളുടെ സാഹചര്യം ബോധ്യപ്പെടുത്തി. ഫാത്തിമയുടെ അമ്മ സജിതയും കുടുംബസുഹൃത്തുകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കാണാനായി ലത്തീഫ് ദല്‍ഹിയില്‍ പോയിരുന്നു.
ഫാത്തിമ ലത്തീഫിന് നീതി തേടിയുള്ള പോരാട്ടത്തില്‍ ബിജെപി ഒപ്പമുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയാണ് നേതാക്കള്‍ മടങ്ങിയത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജിതിന്‍ദേവ്, പി. പ്രതിലാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.















