തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ നേരിട്ട് ഇടപെട്ട് ഗവര്‍ണര്‍. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് നേരിട്ട് വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. എംജി സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായത് സംഭവിച്ചുവെന്നും അതിനാല്‍ ഉടന്‍ മാര്‍ക്ക് ദാനത്തില്‍ കൃത്യമായ വിശദീകരണം സമര്‍പ്പിക്കുവാനുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ ഡോ പ്രഗാഷിനെതിരെ ഒരു നടപടിയും സര്‍വ്വകലാശാല ഇതുവരെ സ്വീകരിച്ചിരുന്നില്ല. മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞുവെന്നാണ് പുതിയ നടപടികൊണ്ട് അര്‍ത്ഥമാക്കുന്നത്.
കൂടുതല്‍ മാര്‍ക്ക് നല്‍കി തോറ്റവരെപ്പോലും വിജയിപ്പിക്കുകയും സര്‍വകലാശാലകളുടെ സല്‍പ്പേര് തകര്‍ക്കുകയും ചെയ്ത ഉന്നത വിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരത്തെ താക്കീത് ചെയ്തിരുന്നു. മാര്‍ക്ക് ദാന വിവാദങ്ങള്‍ വഴി കേരളത്തിലെ സര്‍വകലാശാലകളുടെ സല്‍പ്പേര് നശിപ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ജലീലിനോട് നിര്‍ദേശിച്ചത്. . വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. ഇത് കാലങ്ങളായി ഉണ്ടാക്കിയെടുത്തതാണ്. സ്ഥാപനങ്ങളുടെ വിശ്വാസ്യതയില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. വിദ്യാഭ്യാസമേഖലയിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള, എംജി, കാലിക്കറ്റ്, മെഡിക്കല്‍, സാങ്കേതിക യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ മാര്‍ക്ക് ദാനങ്ങള്‍ വലിയ വിവാദങ്ങളായിരുന്നു.
സാങ്കേതിക സര്‍വകലാശാലയിലെ വിവാദ അദാലത്തില്‍ മന്ത്രി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി.ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളാണ് സര്‍വകലാശാല കൈകൊണ്ടത്. കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാല തെറ്റ് ബോധ്യപ്പെട്ട് തിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയിലെ വിഷയം ചര്‍ച്ച ചെയ്യാനായി വൈസ് ചാന്‍സലര്‍മാരുടെ യോഗം 16ന് വിളിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബി ടെക്ക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഗവര്‍ണറുടെ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്കുദാന വിവാദത്തില്‍ തെളിവെടുക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതും ജലീലിനു തിരിച്ചടിയായി. സര്‍വകലാശാല അധികൃതര്‍, ജയിച്ച വിദ്യാര്‍ഥി, പരാതിക്കാര്‍ തുടങ്ങിയവരെ വിളിച്ചു വരുത്തിയാണ് തെളിവെടുക്കുക.















