കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍ സാത്താന്‍ സേവയുടെ ആളാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ബിന്ദു അമ്മിണി ഇപ്പോള്‍ ചാനലില്‍ മുഖം കാണിക്കാനുള്ള കോപ്രായങ്ങളാണ് കാണിക്കുന്നതെന്നും അദേഹം പറഞ്ഞു. തൃപ്തി ദേശായിക്ക് സൂക്കേടാണെന്നും അത് തീര്‍ക്കാന്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ട്. വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍, കള്ള കച്ചവടമാണ് ഇവര്‍ നടത്തുന്നത് ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോര്‍ഡുകള്‍ വിവിധ നഗരങ്ങളിലെല്ലാം വയ്‌ക്കുന്നു. ഇതിനുള്ള പണം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും ജോര്‍ജ് ചോദിച്ചു.
സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും ജോര്‍ജ് ആരോപിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമാണ് ആത്മകഥ എഴുതുന്നതിലൂടെ നടന്നതെന്നും ജോര്‍ജ് പറഞ്ഞു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിനു ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും പിസി ജോര്‍ജ് പറഞ്ഞു.















