ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനായി ജപ്പാന് ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലനം. ടോക്യോ ഒളിമ്പിക്‌സ് നടത്തിപ്പിന്റെ ഭാഗമായി ഏതു സാഹചര്യത്തിലും ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായാണ് പരിശീലിപ്പിക്കുന്നത്.
ഒളിമ്പിക്‌സ് വേദിയില്‍ ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണങ്ങളോ മറ്റൊ ഉണ്ടായാല്‍ ചെറുക്കുന്നതും പ്രത്യാക്രമണങ്ങളും ജപ്പാനെ ഇന്ത്യന്‍ സേന പഠിപ്പിക്കും. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ജപ്പാന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പരിശീലനം.
ടുത്ത വര്‍ഷം ജൂലൈയിലാണ് ടോക്യോ ഒളിക്‌സ്. വേദിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ജപ്പാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം ഭീകരാക്രമണത്തെ ചെറുക്കാനും പ്രത്യാക്രമണത്തിനും സുസജ്ജരും, പരിചയ സമ്പന്നരുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ജപ്പാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ബിപിന്‍ റാവത്തിന്റെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ പ്രതിരോധ മന്ത്രി ടാരോ കോനോയുമായും കൂടിക്കാഴ്ച നടത്തും. സൈനിക സഹകരണം സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
















