കൊച്ചി: ഹൈക്കോടതിയില്‍ നിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷാണ് മരിച്ചത്. 46 വയസുകാരനായ രാജേഷ് ഹൈക്കോടതിയുടെ ആറാംനിലയിലെ കോടതി മുറിയില്‍ നിന്ന് ഇറങ്ങിയോടിയാണ് താഴേക്ക് ചാടിയത്. കോടതിയുടെ നടുമുറ്റത്ത് വീണ രാജേഷിനെ പോലീസെത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുയായിരുന്നു. ഇയാള്‍ കേസ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കാണ് കോടതിയില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ആത്മഹത്യയുടെ കാരണം അടക്കം കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ഇയാളുടെ പക്കല്‍ നിന്ന് ലഭിച്ച ചില കുറിപ്പുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.















