തിരുവനന്തപുരം: അമിത് ഷായുടെ കീഴില്‍ കൂടു തുറന്നു വിട്ട കടുവയാണ് സിബിഐയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എ ജയശങ്കര്‍. അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം. രാജകുടുംബാംഗം, ശതകോടീശ്വരന്‍, ഹാര്‍വാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതില്‍ചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാന്‍ 106ദിവസം വേണ്ടിവന്നു. പച്ചമരത്തോട് ഇങ്ങനെയെങ്കില്‍ ഉണങ്ങിയതിന്റെ അവസ്ഥ എന്താകുമെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പളനിയപ്പന്‍ ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിട്ടുപോകരുത്, പരസ്യ പ്രസ്താവന നടത്തരുത് എന്നൊക്കെയാണ് വ്യവസ്ഥകള്‍.രാജകുടുംബാംഗം, ശതകോടീശ്വരന്‍, ഹാര്‍വാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതില്‍ചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാന്‍ 106ദിവസം വേണ്ടിവന്നു.
പച്ചമരത്തോട് ഇങ്ങനെയെങ്കില്‍ ഉണങ്ങിയതിന്റെ അവസ്ഥ എന്താകും?. ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍, കൂട്ടിലടച്ച തത്തയായിരുന്നു സിബിഐ. അമിത് ഷായുടെ കീഴില്‍ കൂടു തുറന്നു വിട്ട കടുവയാണ് സിബിഐ. ആന്റണിയും മന്‍മോഹന്‍ സിങ്ങുമൊഴിച്ച് സകല കോണ്‍ഗ്രസുകാരും ജാഗ്രത!.















