ദുബായ്: അവതരണത്തിലും ആവിഷ്ക്കാരത്തിലും പുതുചരിത്രം കുറിച്ച മോഹന്‍ലാലും കൂട്ടുകാരും @41 മോഗാ ഷോയെ വേറിട്ടാക്കിയത് മോഹന്‍ലാലിന്റെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും. മോഹന്‍ലാലിനെ പോലൊരു നടന്മാര് സാധാരണ ഷോ കളില്‍ സാധരണ ഒരു തവണയാണ് സ്റ്റേജില്‍ എത്തുക. പരിപാടി അവതരിപ്പിക്കുന്നുണ്ടെങ്കില്‍ പരമാവധി രണ്ടോ മൂന്നോ തവണ.
ജന്മഭൂമിയുടെ മെഗാ ഷോയില്‍ മോഹന്‍ലാല്‍ വേഷം മാറിയത് 10 തവണ. സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ ഓരോ തവണയും വ്യത്യസ്ഥ വേഷത്തില്‍ ലാല്‍ എത്തി.
സ്റ്റേജില്‍ 16 തവണയാണ് ലാല്‍ മാറിമാറി എത്തിയത്. ഇതും ചരിത്രത്തിലാദ്യം.
10 പ്രാവശ്യം വേഷം മാറണമെന്നു പറഞ്ഞപ്പോള്‍, അയ്യോ അതു വേണോ എന്നാണ് മോഹന്‍ ലാല്‍ ആദ്യം ചോദിച്ചത്. വേണം എന്നു പറഞ്ഞപ്പോള്‍ മടികൂടാതെ സമ്മതിച്ചു. പൂര്‍ണ്ണമായി ഷോയില്‍ ലയിക്കുകയും ചെയ്തു. ഷോയെ വേറിട്ട തലത്തിലേക്കുയര്‍ത്തിയത് ലാല്‍ സാര്‍ തന്നെയാണ്. പുതു നടന്മാര്ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ സമര്‍പ്പണം ഷോ ഡയറക്ടര്‍ ടി കെ രാജീവ് കുമാര്‍ പറഞ്ഞു.
മോഹന്‍ലാലും കൂട്ടുകാരും സിനിമയില്‍ നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ഭാഗമായിട്ടാണ് ജന്മഭൂമി മോഹന്‍ലാലും കൂട്ടുകാരും @41 എന്ന പേരില്‍ മെഗാ ഷോ സംഘടിപ്പിച്ചത്. ഞായറാഴ്ച മൂന്നുമുതല്‍ ഫളവേഴസ് ടി വി പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: