ദാര്‍ശനികപദ്ധതികളും അവയുടെ അനുയായികളുമായുള്ള വ്യത്യസ്തഹിന്ദുവിഭാഗങ്ങളും തമ്മില്‍, ആജന്മശത്രുക്കള്‍ തമ്മില്‍നടത്തുന്ന ജീവന്മരണപോരാട്ടം പോലെ, ചേരിതിരിഞ്ഞുള്ള ആക്രമണപ്രത്യാക്രമണങ്ങളൊന്നും കാര്യമായി നടക്കാന്‍ സാധ്യത കുറവാണെന്ന് അനുമാനിക്കാന്‍ മറ്റൊരു വസ്തുതയും നമ്മുടെ മുന്നിലുണ്ട്.
ഓരോ സമ്പ്രദായത്തിനും അതില്‍ പ്രവേശിക്കാന്‍ അതാതിനുതകുന്ന ശാരീരിക, ബൗദ്ധിക, മാനസികയോഗ്യതകള് വേണമെന്ന് നിഷ്കര്ഷിക്കപ്പെട്ടിരുന്നു. യോഗ്യതാവാദം, അധികാരിവാദം, സന്ദര്‍ഭവാദം എന്നെല്ലാം പറയാവുന്ന ഈ സമീപനം എല്ലാവരും പുലര്‍ത്തിയിരുന്നു. സന്ദര്ഭസാപേക്ഷസമീപനം (ഇീിലേഃെേലിശെശേ്ല അുുൃീമരവ) ഒരു ഇന്ത്യന്‍ സവിശേഷത ആണെന്ന് എ. കെ. രാമാനുജന് ക െഠവലൃല മി കിറശമി ണമ്യ ീള ഠവശിസശിഴ എന്ന പ്രബന്ധത്തില്‍ സമര്ത്ഥിക്കുന്നുണ്ട്്്. ഒരു ശാസ്ത്രഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ വിഷയം, പ്രയോജനം, സംബന്ധം, അധികാരി എന്നിവ (സംബന്ധചതുഷ്ടയം) വിശദമാക്കുക പതിവായിരുന്നു.
വേദാന്തമാര്ഗത്തില് പ്രവേശിക്കാന്‍ ശമദമാദിസാധനചതുഷ്ടയസമ്പത്തി ആണു യോഗ്യത (ശങ്കരാചാര്യര്‍, ബ്രഹ്മസൂത്രഭാഷ്യം). ന ആസക്തോ അപി അനാസക്തഃ (ഭാസ്കരരായന്‍, സൗഭാഗ്യഭാസ്കരം) എന്നതാണ് തന്ത്രമാര്‍ഗം സ്വീകരിക്കാന്‍ വേണ്ട യോഗ്യത. ഹഠയോഗസാധന ചെയ്യാന്‍ ശാരീരികമായ ക്ഷമതയും കൂടിയേ തീരൂ. ഹിന്ദുദര്‍ശനങ്ങളെ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഉണ്ട്. പാശ്ചാത്യനാടുകളിലെ ഫിലോസഫി (കേവലം തത്വചിന്ത) അല്ല ഹിന്ദുദര്‍ശനം.
ഈ വസ്തുത സുരേന്ദ്രനാഥ് ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നുണ്ട്(ഒശേെീൃ്യ ീള കിറശമി ജവശഹീീെുവ്യ).ദര്‍ശനത്തിന് രണ്ടു ഘടകങ്ങള്‍ ഉണ്ട്. താത്വികതലവും പ്രായോഗികതലവും ആണ് അവ. ജീവിതരഹസ്യത്തെ അനാവരണം ചെയ്യുന്നതാണ് താത്വികതലം. അതിന്റെ അടിസ്ഥാനത്തില്‍ ദു:ഖനിവാരണവും സുഖാനുഭവവും നേടാനുള്ള ഉപായം, ജീവിതചര്യ ആണ് പ്രായോഗികതലം. അതുകൊണ്ട് ഹിന്ദുദര്‍ശനങ്ങളെ ശാസ്ത്രം (ടരശലിരല) എന്നു കരുതുകയാകും കൂടുതല്‍ ശരി എന്നു തോന്നുന്നു. ആധ്യാത്മികാനുഭൂതിയുടെ ഏതോ ഉന്നതതലങ്ങളില്‍ എത്തിയ മഹാവീരനും ഗൗതമബുദ്ധനും അരുളിയത് ഇത്തരത്തിലുള്ള ദര്‍ശനങ്ങളെ ആണ്. അവ ഉപദേശിക്കപ്പെട്ടത് മറ്റേതെങ്കിലും ദര്‍ശനങ്ങള്‍ക്ക് എതിരായിട്ടായിരുന്നില്ല മറിച്ച് മറ്റൊരു പോംവഴി എന്ന നിലക്കായിരുന്നു.
പാലിഭാഷയില്‍ എഴുതപ്പെട്ട പ്രാമാണിക ബൗദ്ധഗ്രന്ഥമായ സുത്തനിപാതത്തിലെ ബ്രാഹ്മണധമ്മികസുത്തം എന്ന ഭാഗത്ത് ശ്രീബുദ്ധന് പ്രാചീനവൈദികധര്മ്മത്തെയും ബ്രാഹ്മണവര്‍ണ്ണത്തെയും പുകഴ്ത്തിയിരിക്കുന്നതും കാണാം. ഈ സുത്തത്തിന്റെ മലയാളവിവര്‍ത്തനം ഹിരണ്യ മാസിക (അജിത്ത് ആര്യ, ബുദ്ധിസം, നിയോബുദ്ധിസം, പിന്നെ വിശുദ്ധപശുവും)യില്‍ കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ പലനിലപാടുകള്ക്ക് അനുസൃതമായ കാഴ്ച്ചപ്പാടുകള്‍, ദര്‍ശനങ്ങള്‍ ഇവിടുത്തെ വിവിധഹിന്ദുഗോത്രങ്ങളില് പ്രചരിച്ചിരുന്നു.
ഏകം സത് വിപ്രാഃ ബഹുധാ വദന്തി (ഉണ്മ ഒന്ന്, വിദ്വാന്മാര് പല തരത്തില്‍ പറയുന്നു) എന്ന ഹിന്ദുസമീപനത്തില് ഇവയ്ക്കെല്ലാം ഇവിടെ ഇടവുമുണ്ടായിരുന്നു. ഹിന്ദുസമൂഹത്തെയും അതിന്റെ ആചാരാനുഷ്ഠാനപരവും ബൗദ്ധികവും മറ്റും ആയ വിവിധമേഖലകളെയും, അവയുടെ യഥാര്ത്ഥഅന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട,് വസ്തുനിഷ്ഠമായി, അറിയുവാനും പഠിക്കുവാനും അപഗ്രഥിക്കുവാനും മറ്റു സമൂഹങ്ങളുടേതുമായി താരതമ്യം ചെയ്യുവാനും കഴിയണമെങ്കില്‍ വൈവിധ്യാന്തര്ഗതഏകാത്മതയിലൂന്നിയ ബഹുസ്വരത, പ്രയോഗതലത്തിലെ യോഗ്യതാവാദം മുതലായ സവിശേഷതകളും മറ്റും അറിയേണ്ടിയിരിക്കുന്നു.
സമീപനത്തിന്റെ ആ രീതിശാസ്ത്ര (ങലവേീറീഹീഴ്യ) ത്തിന്റെ ചില വശങ്ങളാണ് നാം ഇപ്പോള്‍ കണ്ടത്. ഈ രീതിശാസ്ത്രത്തിന്റെ മറ്റു വശങ്ങളെപ്പറ്റിയും ക്രമേണ ഈ പംക്തിയില്‍ കൂടി നമുക്ക് മനസ്സിലാക്കാം. ഈ പശ്ചാത്തലത്തില്‍ ഇനിനമുക്ക് ജൈനദര്‍ശനം എന്താണെന്നു പരിശോധിക്കാം.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: