ലഖ്‌നൗ : സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്കുള്ളില്‍ ഖുറാന്‍ പാരായണം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഔരയ്യാ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി പ്രവത്തിക്കുന്നതിനിടെ ഖുറാന്‍ പാരായണം നടത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ലായീഖ് അഹമ്മദ്(51) എന്ന ക്ലര്‍ക്കിനെതിരെയാണ് നടപടി സ്വീകരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ട്രേറ്റ് പരിസരത്ത് തിങ്കളാഴ്‌ച്ചയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പരസ്യമായി അഹമ്മദ് ഖുറാന്‍ വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങിയത് സമീപത്തുണ്ടായിരുന്നവരില്‍ പരിഭ്രാന്തി പരത്തിയിരുന്നു. കൂടാതെ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും കോടതിക്കുള്ളില്‍ ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ ജുഡീഷ്യല്‍ എഡിഎം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഹമ്മദിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്ഡിഎം തഹസില്‍ദാര്‍ സന്ധ്യ ശര്‍മ്മയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു വിധത്തിലുമുള്ള അനുമതിയും ഇല്ലാതെയായിരുന്നു ഈ നടപടി ഇതിന്റെ അടിസ്ഥാനത്തിലാണ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ സംഭവങ്ങള്‍ എല്ലാം അരങ്ങേറുകയും ഓഫീസ് നടപടികള്‍ വൈകുകയും ചെയ്‌തെങ്കിലം അഹമ്മദ് ഫോണ്‍ സ്വിച് ഓഫ് ചെയ്ത് മറുപടി നല്‍കാന്‍ വിസമ്മതിക്കുകയാണ്. ചെയ്തത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ റഷീദ് അലി ഖാന്‍ കാന്‍പൂരില്‍ പോലീസ് റിക്രൂട്‌മെന്റിനായി പോയിരിക്കവേയാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.
















