നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരമാണ് പൃഥ്വിരാജ്. ഈ സിനിമയിലെ പ്രധാന കഥാപാത്രമായ മനുവിനെ അവതരിപ്പിക്കാന്‍ രഞ്ജിത്ത് പൃഥ്വിരാജിനെ തെരെഞ്ഞെടുത്തതിനെ കുറിച്ചും അതിനു ശേഷം സിനിമയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയെക്കുറിച്ചും മനസുതുറന്ന് സംവിധായകന് രഞ്ജിത്ത്. പൃഥ്വിരാജ് എന്ന നടന്റെ വളര്‍ച്ചയെ ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങളോടെയാണ് താന്‍ നോക്കി കാണുന്നതെന്ന് രഞ്ജിത് പറഞ്ഞു.സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്.
‘മല്ലിക ചേച്ചിയെ വിളിച്ച് ഇളയ മകനെ ഒന്നു കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍. എന്നെക്കാണാന്‍ അവന് ട്രെയിനില്‍ കോഴിക്കോടെത്തി. ആദ്യക്കാഴ്ചയില്‍ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചു. താടി വടിച്ചു കളയരുത് എന്നു നിര്‍ദേശിച്ച് ഞാനന്ന് പൃഥ്വിയെ തിരിച്ചയച്ചു’- രഞ്ജിത്ത് പറഞ്ഞു. ഒരുനടനെന്ന നിലയില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ചളിപ്പൊന്നും പൃഥ്വിരാജില്‍ കാണാത്തതും തന്നെ അതിശയിപ്പിച്ചുവെന്ന് രഞ്ജിത്ത് പറഞ്ഞു.
നിലവില്‍ രഞ്ജിത്തും പൃഥ്വിരാജും സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്. അച്ഛനും മകനുമായാണ് രഞ്ജിത്തും പൃഥ്വിയും ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് ഇത്. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അന്ന രാജന്, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. അട്ടപ്പാടിയിലും പാലക്കാടും ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ചിത്രം 2020 ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: