സിയോള്‍: ദക്ഷിണ കൊറിയയിലെ കുന്‍സന്‍ എയര്‍ ബേസില്‍ അമേരിക്കയുടെ പോര്‍വിമാനമായ എഫ്16 തകര്‍ന്നു വീണു. പോര്‍വിമാന പൈലറ്റുമാരുടെയിടയില്‍ വൈപ്പര്‍ എന്ന് വിളിപ്പേരുള്ള വിമാനമാണ് ലാന്റിങിനിടയില്‍ തകര്‍ന്നത്. കൃത്യസമയത്തിനു ഇജക്റ്റായതിനാല്‍ നിസാര പരിക്കുകളോടെ പൈലറ്റ് രക്ഷപെട്ടു. വിമാനത്തിന്റെ തകര്‍ച്ചയെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നങ്ങിലും ഇപ്പോഴാണ് അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍, തകര്‍ന്നതിന്റെ കാരണങ്ങല്‍ ഇതുവരേയും വ്യക്തമല്ല.
ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേയിസിലും കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. 49ാം വിംഗിന്റെ ഭാഗമായ എഫ്16 പോര്‍വിമാനമാണ് പരിശീലനത്തിനിടെ തകര്‍ന്നു വീണതെന്ന് വിദേശ മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമാനമായ ഒരു അപകടം കഴിഞ്ഞ ദിവസവും സംഭവിച്ചെന്നും സേന അധികൃതര്‍ വ്യക്തമാക്കി. ജനറല്‍ ഡൈനാമിക്‌സ് എഫ് -16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ വിമാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ നടന്നിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ജപ്പാനിലെ വടക്കന്‍ അമോറി പ്രിഫെക്ചറിലെ പരിശീലനത്തിനിടെ അമേരിക്കയുടെ എഫ്16 ല്‍ നിന്ന് ഡമ്മി ബോംബ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചിരുന്നു. ഇതിലും ആളപയം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി. ജപ്പാന് പിന്നാലെ കൊറിയയിലും വിമാനദുരന്തം ഉണ്ടായതോടെ എഫ്16 വിമാനങ്ങളുടെ സുരക്ഷ തകരാറുകള്‍ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്ക.
















