കോട്ടയം: എംജി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണത്തിലാണ് കുറ്റം സമ്മതിക്കുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും വ്യക്തമാക്കിയിരിക്കുന്നത്. ക്രമക്കേട് നടന്നിട്ടും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ അത് ബാധിച്ചിട്ടില്ലെന്നും വിസി വിശദീകരണ കുറിപ്പില്‍ വാദിക്കുന്നുണ്ട്.
ഒക്ടോബര്‍ നാലിനാണ് ചട്ടം ലംഘിച്ച് അതീവ രഹസ്യസ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ഫാള്‍സ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര് പ്രഗാഷിന് നല്കാന് വിസി ഒപ്പിട്ട് കത്ത് നല്‍കിയത്.
എംകോമിന്റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ ആര് പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു. എന്നാല്‍ 54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ ഡോ. പ്രഗാഷിനെതിരെ ഒരന്വേഷണം പോലും നടത്തിയില്ല. പ്രഗാഷിന് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എല്ലാ അനുവാദവും നല്കിയ വൈസ് ചാന്‍സിലര്‍ക്കെതിരെയും ഒരു നടപടിയുമില്ല. ഇതിനിടെയാണ് സിന്‍ഡിക്കേറ്റ് അംഗം ഡോ പ്രഗാഷിനെ ന്യായീകരിച്ചും പരോക്ഷമായ കുറ്റസമ്മതം നടത്തിയും ഗവര്‍ണര്‍ക്ക് എംജി വിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: