കോഴിക്കോട്: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്ത്രിയെ തടയാന്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആളുമാറി തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന്റെ പ്രതിഷേധമായിട്ടാണ് മന്ത്രിയെ തടയാന്‍ തീരുമാനിച്ചത്. എന്നാല്‍, കറില്‍ ഇരുന്ന ആളെ കണ്ടപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമളി മനസിലായത്.
കോഴിക്കോട് ബാലുശേരിയിലെ കോണ്‍ഗ്രസുകാരാണ് സ്വന്തം പാര്‍ട്ടി നേതാവിനെ തടഞ്ഞ് സെല്‍ഫ് ഗോളടിച്ചത്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ സ്റ്റേറ്റ് കാറെത്തിയത്. ഇതും കണ്ട് ചുളുവിന് ഒരു മന്ത്രിയെ തടയാന്‍ കിട്ടിയെന്ന രീതിയില്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി കാറിനു മുന്നിലേക്ക് ചാടി വീഴുകയായിരുന്നുവെന്ന് പ്രദേശവസി പറഞ്ഞു.
പ്രതിഷേധം മുദ്രവാക്യങ്ങളുമായി കാറതടഞ്ഞ് അല്‍പം സമയം കഴിഞ്ഞപ്പോഴാണ് കാറിനുള്ളില്‍ ചെന്നിത്തലയാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രതിഷേധം മാറ്റി അഭിവാദ്യം അര്‍പ്പിച്ചി തലയൂരുകയായിരുന്നു. ദേശീയ തലത്തിലും പ്രദേശിക തലത്തിലും കോണ്‍ഗ്രസ് നേതാകള്‍ക്കുള്‍പ്പെടെ അമളിപറ്റുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: