കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ഇരുപതാം ബലിദാന ദിനം വിവിധ പരിപാടികളോടെ സംസ്ഥാനത്താകെ ആചരിച്ചു. രാവിലെ പാനൂര്‍ മാക്കൂല്‍ പീടികയിലെ സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ സാംഘിക്കിലും കേന്ദ്ര മന്ത്രി വി. മുരളീധരന്, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, ജില്ലാ കാര്യവാഹ് ഒ. രാഗേഷ്, പാനൂര്‍ ഖണ്ഡ് സംഘചാലക് ടി. രാജശേഖരന്, കെ.ബി. പ്രജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിഭാഗ് സഹകാര്യവാഹ് വി. ശശിധരന് അനുസ്മരണ പ്രഭാഷണം നടത്തി.
വൈകിട്ട് ജില്ലയിലെ പതിനൊന്നു നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ ബഹുജന റാലിയും പൊതുയോഗവും നടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി. രമേശ്, ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: