തിരുവനന്തപുരം: വീര ബലിദാനി കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ അനശ്വരനാണെന്നും ബലിദാനികളുടെ ഓര്‍മ്മകള്‍ ഭാവിയിലെ പോരാട്ടങ്ങള്‍ക്കുള്ള ആയുധപ്പുരകളാണെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ജയകൃ്ഷണന് മാസ്റ്ററുടെ ബലിദാനദിനത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് സന്ദീപിന്റെ കമ്മയൂണിസ്റ്റ് ഭീകരതക്കെതിരെയുള്ള പ്രതികരണം.
1999 ഡിസംബര്‍ ഒന്നിന് ഈസ്റ്റ് മൊകേരി യുപി സ്കൂളിലെ കറുപ്പ് ബോര്‍ഡില്‍ വെളുത്ത ചോക്കുകൊണ്ട് കുറിക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മരണവാറണ്ടാണ്. ക്ലാസ് മുറിയില്‍ കൊലചെയ്യപ്പെട്ട അധ്യാപകന്റെ പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുമ്പോള്‍, കൊലയാളികളുടെ പ്രത്യശാസ്ത്രം ചിതലരിച്ചു പോയിരിക്കുന്നെന്നും സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
മറക്കില്ല, പൊറുക്കില്ല ഈ മാര്‍ക്സിസ്റ്റ് ക്രൂരത എന്ന തലക്കെട്ടോടെയുള്ള ജയകൃഷ്ണന് മാസ്റ്ററുടെ ചിത്രവും പോസ്റ്റിനൊടൊപ്പം സന്ദീപ് പങ്കുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: