ഹൈദരാബാദ്: ഡോ. പ്രിയങ്ക റെഡ്ഡി ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കി കിടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മയങ്ങി കിടന്ന യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം പൊത്തിയിരുന്നു.
മുഖം മറച്ചതാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതി മരിച്ചതായി മനസിലായതോടെ പ്രതികള്‍ പെട്രോള്‍ വാങ്ങി വന്ന് പ്രതികള്‍ പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിച്ചുകളഞ്ഞതായി പ്രതികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനവും കൊലപാതകവും നടന്നത്. വനിതാ വെറ്റിനറി ഡോക്ടറുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ ലോറി ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തുകയായിരുന്നു. ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ ഷംഷാബാദില്‍ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശലവു എന്നിങ്ങനെ നാല് പേര്‍ പിടിയിലായിട്ടുണ്ട്. മൃതദേഹം കിട്ടുന്നതിന്റെ തലേന്ന്, ബുധനാഴ്ച രാത്രി 9.22 ന് പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടിയുടെ ടയര്‍ പഞ്ചറായ വിവരം യുവതി സഹോദരിയെ അറിയിച്ചു.
ടയര്‍ റിപ്പയര്‍ ചെയ്യാന്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രണ്ടുപേര്‍ വന്നിരുന്നു എന്നും, എന്നാല്‍ ഇതുവരെ റിപ്പയര്‍ ചെയ്തുകിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട്, തന്നെ എത്രയും പെട്ടെന്ന് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വന്നെത്തണമെന്ന് പെണ്‍കുട്ടി ഫോണില്‍ സഹോദരിയോട് ആവശ്യപ്പെട്ടു.
ടോള്‍ പ്ലാസയ്‌ക്ക് സമീപം ട്രക്ക് നിര്‍ത്തി വിശ്രമിക്കുമ്പോഴാണ് പ്രതികളുടെ സംഘം, വൈകുന്നേരം ആറുമണിയോടെ അവിടെ സ്‌കൂട്ടി പാര്‍ക്ക് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറിപ്പോകുന്ന യുവതിയെ കാണുന്നത്. അതിനു ശേഷം അവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നു. ആ മദ്യപാനത്തിനിടെയാണ്, യുവതിയെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്. പദ്ധതിപ്രകാരം, നവീന്‍ ആണ് യുവതിയുടെ സ്‌കൂട്ടിയുടെ കാറ്റഴിച്ചുവിടുന്നത്.
യുവതി തിരിച്ചുവന്നപ്പോള്‍, ലോറിയില്‍ നിന്നിറങ്ങിചെന്നുകൊണ്ട് ടയര്‍ പഞ്ചറായ കാര്യം ചൂണ്ടിക്കാണിക്കുന്നത് ആരിഫ് ആണ്. ആ നേരം ശിവ യുവതിക്ക് സഹായം വാഗ്ദാനം ചെതുകൊണ്ട് ആ വഴി വന്ന് സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ടു പോയി. സ്‌കൂട്ടര്‍ ടയറിന്റെ പഞ്ചറൊട്ടിച്ച് തിരിച്ചുവരുന്നതും കാത്ത് അവിടെ നിന്ന യുവതിയെ മറ്റു മൂന്നുപേരും കൂടി തട്ടിക്കൊണ്ടുപോയി, ടോള്‍പ്ലാസ പരിസരത്തുള്ള ആള്‍ത്താമസമില്ലാത്ത ഒരു കെട്ടിടത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂട്ടറില്‍ കാറ്റടിച്ച് തിരിച്ചുവന്ന ശേഷം ശിവയും അവരെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ ആരിഫ് യുവതിയുടെ മൂക്കുംവയും കൂട്ടിപൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്.
അതിനിടെ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം മൂലമാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ബന്ധുക്കളും കുറ്റപ്പെടുത്തി.
















