ഇടുക്കി: ഫേസ്ബുക്കിലൂടെ പ്രണയം നിരസിച്ചതില്‍ യുവാവിനോട് പ്രതികാരം ചെയ്യാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി. ബെംഗളൂരുവില്‍ ഐടി എഞ്ചിനീയറായ തേനി സ്വദേശി അശോക് കുമാറിനെ കൊലപ്പെടുത്താനാണ് മലേഷ്യന്‍ സ്വദേശിയായ യുവതി അഞ്ചുലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ അശോകിന്റെ പരാതിയെതുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.
മധുര സ്വദേശികളായ അന്‍പരശന്‍ (24), മുനിയസ്വാമി (21), തിരുമുരുകന്‍ (21), അയ്യനാര്‍ (20), ബാസ്‌കരന്‍ (47), തേനി സ്വദേശികളായ യോഗേഷ് (20), ദിനേശ് (22), കാര്‍ത്ത് (20) എന്നിവരെയാണ് ബോഡി പോലീസ് സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്നും അറിസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അശോക് കുമാറും യുവതിയും പിന്നീട് പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ യുവതി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പലതണവന്നെങ്കിലും അശോക് കുമാര്‍ ഇത് നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് തേനിയിലെത്തിയ യുവതി അശോക് കുമാറിനെ നേരില്‍ കാണുകയും വിവാഹം ഉടന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വഴക്കുണ്ടാക്കി. എന്നാല്‍ യുവാവ് വഴങ്ങുന്നില്ലെന്ന് കണ്ട് യുവതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരികെ പോയി. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
വീരപാണ്ടി പോലീസാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്. അശോക് കുമാറിനെ കൊല്ലാന്‍ അഞ്ച് ലക്ഷം രൂപയാണ് സംഘം യുവതിയോട് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു ലക്ഷം മുന്‍കൂറായി വാങ്ങുകയും ചെയ്തു. പിടിയിലാകുന്നതിനു തൊട്ടടുത്ത ദിവസം കൃത്യം നിര്‍വ്വഹിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: