കുമരനല്ലൂര്‍: പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച കവിയാണ് അക്കിത്തമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകനുമായ ജെ. നന്ദകുമാര്‍. മനുഷ്യ സമൂഹം നേരിടുന്ന ദാര്‍ശനിക പ്രതിസന്ധിക്ക് ഭാരതീയമായ ഉത്തരം കണ്ടെത്താനാണ് മഹര്‍ഷിയായ കവി രചനകളില്‍ ശ്രമിക്കുന്നത്.
സമഗ്ര മാനവികതയിലേക്കുള്ള വളര്‍ച്ചയാണ് അരവിന്ദനെപ്പോലെ അക്കിത്തവും സ്വപ്നം കണ്ടത്. മഹാകവിക്ക് സമര്‍പ്പിക്കുന്നതിലൂടെ ജ്ഞാനപീഠ പുരസ്കാരം ഒന്നുകൂടി ശ്രേഷ്ഠമാവുകയാണ്. രണ്ട് പതിറ്റാണ്ട് മുന്‍പെങ്കിലും അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്നും ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. കുമരനല്ലൂരിലെ വസതിയിലെത്തി മഹാകവിയെ ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: