Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ പട്ടിക ഉപേക്ഷിക്കും; ഇനി രാജ്യവ്യാപക പൗരത്വ രജിസ്റ്റര്‍ മാത്രം

കെ.സുജിത് by കെ.സുജിത്
Dec 1, 2019, 04:15 am IST
in India

ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്ട്രി(എന്‍ആര്‍സി)യില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടിക ഉപേക്ഷിച്ചേക്കും. സംസ്ഥാന സര്‍ക്കാരും ബിജെപി നേതൃത്വവും പട്ടിക അംഗീകരിക്കരുതെന്ന നിലപാടിലാണ്. പകരം പൗരത്വ ഭേദഗതി ബില്‍ (സിഎബി) പാസാക്കിയ ശേഷം രാജ്യവ്യാപകമായി നടത്തുന്ന എന്‍ആര്‍സിയില്‍ അസമിനെയും ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിന് അനുകൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ് അസം കരാറിന് അനുസൃതമായി സംസ്ഥാനത്ത് എന്‍ആര്‍സിക്ക് ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടത്. കരാറനുസരിച്ച് 1971 മാര്‍ച്ച് 24ന് മുന്‍പ് സംസ്ഥാനത്ത് താമസമാക്കിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് പൗരത്വത്തിന് അര്‍ഹത. ദേശീയ പ്രസ്ഥാനങ്ങളുടെ നിരന്തര പ്രക്ഷോഭത്തിനൊടുവിലാണ് 1985ല്‍ കരാര്‍ യാഥാര്‍ത്ഥ്യമായത്. എന്നാല്‍, ഇപ്പോഴത്തെ എന്‍ആര്‍സിയില്‍ കൃത്രിമ രേഖകള്‍ ഉപയോഗിച്ച് നിരവധി നുഴഞ്ഞുകയറ്റക്കാര്‍ കടന്നുകൂടി. ബംഗ്ലാദേശിലെ മതപീഡനം സഹിക്കാനാകാതെ അഭയാര്‍ത്ഥികളായെത്തിയ അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ പുറത്തുമായി. 

സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നതായി സിഎജിയും കണ്ടെത്തിയിരുന്നു. എന്‍ആര്‍സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലക്കെതിരെ സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്‌സ് (എപിഡബ്ല്യു) സിബിഐക്ക് പരാതി നല്‍കി. ഇയാളെ നേരത്തെ സുപ്രീംകോടതി അസമിന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ വിവരങ്ങള്‍ ഉടന്‍ നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ അസമിന് അനിവാര്യമാണ്. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വ നിബന്ധനകളില്‍ ഇളവ് അനുവദിക്കുന്നതാണ് ബില്‍. ജിഹാദികളുടെ മതപരമായ ആക്രമണം നേരിടുന്ന വിഭാഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിഎബിക്ക് ശേഷം രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ തെരഞ്ഞെടുപ്പ് റാലിയിലും പാര്‍ലമെന്റിലും പ്രഖ്യാപിച്ചിരുന്നു. 

മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ ചര്‍ച്ച

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംഘടനകളുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരായ സര്‍വാനന്ദ സോനോവാള്‍, പ്രേമ ഖണ്ഡു, കോണ്‍റാഡ് സാംഗ്മ, വിപ്ലവ് ദേവ്, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലയില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധം നിലവിലുണ്ട്. ത്രിപുരയിലെയും മിസോറാമിലെയും സംഘടനകളുമായി അമിത് ഷാ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.