തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്‌ക്ക് തയാറെടുക്കുന്നവരെ സഹായിക്കാനുള്ള ശ്രമവുമായി ഔട്ട്‌സ്‌പോക്കണ്‍ ട്രോള്‍ ഗ്രൂപ്പ്. രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ട്രോളിയാണ് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ തയാറെടുപ്പിനായി സഹായിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഔട്ട്‌സ്‌പോക്കണ്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഭരണ കക്ഷികള്‍ തന്നെ നിക്ഷേപ-വ്യവസായ സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിലും അത് മൂലം തൊഴില്‍ ഇല്ലായ്‌മയും തുച്ഛമായ വേതന വ്യവസ്ഥകളും അനുഭവിക്കുന്ന മലയാളി യുവ ജനതയുടെ തീവ്രമായ സ്വപ്നവും ലക്ഷ്യവുമാണ് ഒരു സര്‍ക്കാര്‍ ജോലി എന്നത്, ആ നിങ്ങളുടെ സ്വപ്നത്തിലേക്കൊരു കൈത്താങ്ങാകാന്‍ ഔട്ട്‌സ്‌പോക്കണ്‍ ആഗ്രഹിക്കുന്നു, അതിന്റെ ആദ്യ ചുവട് വെപ്പോന്നോണം ഔട്‌സ്‌പോകെണ്‍ പി. എസ്.സി ഗൈഡിന് ഇന്ന് ഞങ്ങള്‍ തുടക്കം കുറിക്കയാണ്.. രസകരവും വിജ്ഞാനപ്രദവുമായ മാര്‍ഗങ്ങളില്‍ പൊതു വിജ്ഞാനം നിങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ആരംഭിക്കയാണ്.. അടുത്ത ആറു മാസങ്ങള്‍ക്കിപ്പുറം നടക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഫയര്‍ മാന്‍ പരീക്ഷകള്‍ ആയിര കണക്കിന് നിയമനങ്ങള്‍ പ്രതീക്ഷിക്കാവുന്ന തസ്തികളാണ്. വരുംകാല പരീക്ഷകള്‍ക്ക് ഞങ്ങളുടെ ഈ ഉദ്യമം ഒരു സഹായമാക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, കൂടെ സര്‍ക്കാര്‍ ജോലിയെ നെഞ്ചിലേറ്റിയ ഓരോ ഉദ്യോഗാര്‍ത്ഥിക്കും ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: