കോട്ടയം: ഓഫീസിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയ വിവരങ്ങള്‍ തുറന്നുപറയാന്‍ മന്ത്രി മടിക്കുന്നത് ഭയംകൊണ്ടാണെന്ന് ബിന്ദു അമ്മിണി. തന്റെ നിഴലിനെപോലും മന്ത്രി ഭയക്കുകയാണ്. താന്‍ എന്തിനാണ് ഓഫീസില്‍ എത്തിയതെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ആര്‍ജ്ജവമെങ്കിലും മന്ത്രി കാണിക്കണമെന്നും ബിന്ദു അനനിുുി പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് താന്‍ ഓഫീസിലെത്തി മന്ത്രിയെ കണ്ടത്. വിഷയം മാധ്യമങ്ങളില്‍ നിന്നും മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്.
പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് വിഷയത്തില്‍ എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് അത് ബോധ്യപ്പെടുത്തുന്നത്. സംഭവം പുറത്തി അറിയാതിരിക്കുന്നതിനാണ് താന്‍ ഓഫീസില്‍ എത്തിയകാര്യം മന്ത്രി ഒളിച്ചുവെക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം ആചാര ലംഘനം നടത്തിയതിന്റെ വാര്‍ഷിക വേളയില്‍ ജനുവരി രണ്ടിന് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് അവര്‍ അറിയിച്ചു. നവോത്ഥാന കേരളം വനിതാ കൂട്ടായ്‌മയിലെ നൂറോളം സ്ത്രീകളാണ് ശബരിമലയിലേക്ക് പുറപ്പെടുന്നത്. നിലവില്‍ അതില്‍ പങ്കെടുക്കാന്‍ ആലോചിച്ചിട്ടില്ല. പുറത്തുനിന്ന് പിന്തുണയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ മാധ്യമങ്ങളുമായി കൂടിക്കാഴ്‌ച്ചയ്‌ക്കുശേഷം പുറത്തിറങ്ങിയ ബിന്ദു അമ്മിണിയെ നാട്ടുകാര്‍ കോട്ടയത്ത് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: