തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം മലയാള സിനിമ വ്യവസായത്തിലെ കള്ളപ്പണ ഇടപാടിന് പൂട്ടുവീണെന്ന് നിര്‍മാതാവ് കല്ലിയൂര്‍ ശശി. നോട്ട് നിരോധനത്തിന് ശേഷം വളരെ സുതാര്യതയോടെയുള്ള ഇടപാടുകളാണ് നടക്കുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും തടസപ്പെട്ടുവെന്നും അദേഹം ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ് നടക്കുന്നത്. ഇതില്‍ ഒരു ക്രമക്കേടും വരുത്താന്‍ സാധ്യമല്ല. സിനിമ വ്യവസായത്തിലേക്ക് വരുന്ന ഒരേ രൂപയ്ക്കും ഇപ്പോള്‍ കണക്കുണ്ടെന്നും അദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിന് മുമ്പ് സിനിമയില്‍ എത്തുന്നത് കള്ളപ്പണമായിരുന്നു. കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് നടന്നൊരു മേഖലയായിരുന്നു മലയാള സിനിമയെന്നും അദേഹം വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാനാണ് സിനിമയെ ഉപയോഗിച്ചിരുന്നത്.എന്നാല്‍, നോട്ട് നിരോധനം വന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റംവന്നു. എല്ലാ പണത്തിന്റെയും ഉറവിടം കാണിക്കേണ്ടഅവസ്ഥ വന്നു. ഇതോടെ ഇടപാടുകള്‍ ബാങ്കുവഴിയായെന്നും അദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ വിമര്‍ശകര്‍ എല്ലാം ഇതു കേള്‍ക്കണമെന്ന് ചര്‍ച്ച നയിച്ച വിനു വി ജോണ്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് മുമ്പ് എഗ്രിമെന്റില്‍ പറയാത്ത പണം താരങ്ങള്‍ കൈപറ്റിയിരുന്നുവെന്നും കല്ലിയൂര്‍ ശശി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
(വീഡിയോയുടെ 35-ാം മിനിട്ടിലാണ് നോട്ട് നിരോധനത്തിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: