ലഖ്‌നൗ : അയോധ്യാ കേസില്‍ സുപ്രീംകോടതി ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച അലിഗഢ് മുസ്ലിം സര്‍വ്വകലാശാലി പ്രൊഫസര്‍ക്കെതിരെ നടപടി. വിധിക്കെതിരെ പരസ്യമായി പ്രസ്താവന നടത്തിയതിന് ഇയാളെ സര്‍വ്വകലാശാല ഉന്നത വൃത്തങ്ങളില്‍ നിന്നും നീക്കുന്നതായി അധികൃതര്‍ അറിയിച്ചു.
സര്‍വ്വകലാശാല പ്രൊഫസറും ഇസ്ലാമിക് പണ്ഡിതനുമായ ഡോ. റഷീദ് ഷാസിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലിം സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ തലപ്പത്തു നിന്നാണ് റഷീദിനെ മാറ്റിയത്. നവംബര്‍ 21 ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ റഷീദിനെ പദവിയില്‍ നിന്നു നീക്കിക്കൊണ്ട് ഉത്തരവിറക്കിയത്. പകരം ഡോ. നസീം അഹമ്മദ് ഖാനെ തല്‍സ്ഥാനത്ത് നിയമിച്ചിട്ടുണ്ട്.
അയോധ്യാ വിധി വന്നതിന് പിന്നാലെ ആരും ഇതുമായി ബന്ധപ്പെട്ട പൊതുപ്രസ്താവനകള്‍ ഇറക്കരുതെന്ന് വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഡോ. റഷീദ് ഇത് ധിക്കരിച്ച് പരസ്യ പ്രസ്താവന നടത്തിയതോടെയാണ് നടപടി സ്വീകരിച്ചത്.
















