ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനു തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതിയായ നടന് ദിലീപിന് നല്കാവാനില്ലെന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ദൃശ്യങ്ങള്‍ ദിലീപിനു നല്കിയ മറ്റു പ്രതികളും സമാനമായ ആവശ്യമായി എത്തും. ഇത് ഇരയായ പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. കേസിലെ രേഖയായതിനാല്‍ ദൃശ്യങ്ങള്‍ ദിലീപനോ അഭിഭാഷകനോ പരിശോധിക്കാമോ എന്നും കോടതി. സുപ്രാീം കോടതി വിധിയോടെ കേസില്‍ വിചാരണ ആരംഭിക്കാനാകും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിയത്. ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്കര്ഹതയുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും ഒരു പോലെ കോടതിയില്‍ എതിര്‍ത്തിരുന്നു.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ നിര്‍ണായക തെളിവാണ്. നിയമപരമായി ഇത് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യമാണെന്നുമാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങള്‍ കൈമാറുന്നതിന് ഉപാധികള്‍ വെക്കാമെന്നും ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ വാട്ടര്‍മാര്‍ക്കിട്ട് നല്കിയാല് മതിയെന്നും ദിലീപ് അറിയിച്ചിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചത്. പ്രതിയെന്ന നിലയില്‍ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണ കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളുവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: