തിരുവനന്തപുരം: ഒരു മുസ്ലീം പള്ളികളിലും സ്ത്രീകളുടെ പ്രവേശനം അനുവദിക്കില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ശബരിമല യുവതീ പ്രവേശന കേസിനൊപ്പം മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ല. ഇസ്ലാം വിശ്വാസിയായ ഒരു സ്ത്രീയും പള്ളിപ്രവേനത്തിന് ആഗ്രഹിക്കുന്നില്ല. ശബരിമലക്കൊപ്പം ഈ വിഷയും പരിഗണിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷം സ്ത്രീകളും പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം വ്യക്തമാക്കി.
പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചുതന്നെ ആരാധന നടത്താമെന്ന് സുന്നികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. ചില കാര്യങ്ങള്‍ പണ്ട് മുതല്‍ അനുവര്‍ത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം, മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ടെന്നും കാന്തപുരം പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹര്‍ജികളും വിശാല ബെഞ്ചിനു സുപ്രീംകോടതി വിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: