കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാക്കള്‍ക്കുനേരെ തൃണമുല്‍ കോണ്‍ഗ്രസിന്റെ വ്യാപക ആക്രമണം. നോര്‍ത്ത് 24 പര്‍ഗനാസിലെ ബിജെപി ജില്ലാ പ്രസിഡന്റും വനിതാ നേതാവുമായ ഫാല്‍ഗുനി പാത്രയുടെ വീടും കാറും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസവും ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ അക്രമം അഴിച്ചു വിട്ടിരുന്നു.
കരിംപുരിലെ ബിജെപി സ്ഥാനാര്‍ഥികൂടിയായിരുന്ന ജോയ് പ്രകാശ് മജുംദറിനെയായിരുന്നു കഴിഞ്ഞ ദിവസമായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ കരിംപുരിലെത്തിയ ജോയ് പ്രകാശിനെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയും ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു. കൂടാതെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടക്കുന്ന മേഖലയിലും മറ്റുമായി ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു.
പിപുല്‍ഘോല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബംഗാളിലെ ഖിയാഘട്ട് ഇസ്ലംപൂര്‍ െ്രെപമറി സ്‌കൂളിലെ ബൂത്തിന് പുറത്താണ് തൃണമൂലിന്റെ അഴിഞ്ഞാട്ടം. ബൂത്തിന് പത്ത് മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഭക്ഷണം ലഭിക്കുമെന്ന് അറിഞ്ഞ് അങ്ങോട്ട് പോകുന്നതിനിടെയാണ് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ഥിക്ക് നേരെ അക്രമണം ഉണ്ടായത്. പത്ത് പതിനൊന്ന് പേര്‍ ചേര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ഭക്ഷണമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു അറിവ് ഉദ്യോഗസ്ഥര്‍ക്ക് പോലും ലഭിച്ചിട്ടില്ല. ഈ കാര്യം ബിജെപി സ്ഥാനാര്‍ഥി മജുംദാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും അധികൃതരേയും അറിയിച്ചു. തുടര്‍ന്ന് വഴിവക്കില്‍ നില്‍ക്കുകയായിരുന്ന മജുംദാറിനെ കുറച്ച് പേര്‍ വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമികള്‍ മുജുദാറിന്റെ കോളറില്‍ കുത്തിപിടിക്കുകയും തള്ളുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു അക്രമി മജുദാറിനെ ചവിട്ടി വീഴ്‌ത്തി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് തൃണമൂല്‍ അക്രമികളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയെ രക്ഷപ്പെടുത്തിയത്. അക്രമികളെ ലാത്തി ചാര്‍ജ്ജ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഓടിച്ചിരുന്നു.
















