ന്യൂദല്‍ഹി: അനാവശ്യ ചെലവുകള്‍ ചുരുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നയതന്ത്ര ആവശ്യങ്ങള്‍ക്കായി നിരവധി വിദേശയാത്രകള്‍ നടത്തുന്ന ഭരണാധികരിയാണ് മോദി. ഇത്തരം വിദേശയാത്രകള്‍ക്കിടയില്‍ വിമാനത്താവളങ്ങളില്‍ ധാരാളം സമയം സാങ്കേതിക കാരണങ്ങളില്‍ മൂലം പ്രധാനമന്ത്രിക്ക് തങ്ങേണ്ടി വരാറുണ്ട്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരുക്കല്‍ പോലും ആഡംബര ഹോട്ടലുകളെ ആശ്രയിക്കാന്‍ മോദി തയാറായിട്ടില്ല. എയര്‍പോര്‍ട്ടിലെ ടെര്‍മനലിനുള്ളിലെ സൗകര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത്. രാത്രി മുഴുവന്‍ തങ്ങേണ്ട സാഹചര്യം ഉണ്ടായായും ടെര്‍മിനലിനുള്ളില്‍ ഉറങ്ങുകയും അവിടുത്തെ സൗകര്യങ്ങളില്‍ കുളിക്കുകയുമാണ് മോദി ചെയ്യാറ്. ലോക്‌സഭില്‍ എസിപിജി സുരക്ഷ ഭേദഗതി ബില്ലിലെ ചര്‍ച്ചയ്‌ക്കിടെയാണ് അമിത് ഷായുടെ വെളിപ്പെടുത്തല്‍.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വളരെ സാമ്പത്തിക അച്ചടക്കം സൂക്ഷിക്കുന്ന നേതാവാണ് മോദി. വിദേശയാത്രകളില്‍ അനുവദനീയമായതില്‍ 20 ശതമാനം കുറവ് സ്റ്റാഫുകളെ മാത്രമാണ് പ്രധാനമന്ത്രി കൂടെ കൂട്ടാറുള്ളത്. നയതന്ത്ര ഉദ്യോഗസ്ഥ സംഘത്തിന്റെ യാത്രകളിലും അദ്ദേഹം ചെലവുകുറച്ചിട്ടുണ്ട്. പണ്ട് ഇത്തരം യാത്രകളില്‍ നിരവധി കാറുകള്‍ മോദിയെ അനുഗമിക്കാറുണ്ടായിരുന്നു. ഓരോ ഉദ്യോഗസ്ഥനും പ്രത്യേകം കാറുകളിലാണ് യാത്ര ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ബസിലോ വലിയ വാഹനങ്ങളിലോ ഉദ്യോഗസ്ഥര്‍ ഒന്നിച്ചാണ് യാത്ര.
നമ്മുക്കിടയില്‍ ചിലര്‍ എസ്പിജി സുരക്ഷയെ സ്റ്റാറ്റസിന്റെ അടയാളമായി ആണ് കാണുന്നത്. സോണിയ ഗാന്ധിയും കുടുംബവും നിരവധി തവണയാണ് എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചത്. എന്നാല്‍, മോദി ഒരിക്കല്‍ പോലും സെക്യൂരിറ്റി ബ്ലൂ ബുക്ക് നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അമിത് ഷാ.
















